യുവനടന്‍ നീരജ് മാധവ് പുതിയ ബിഎംഡബ്യു സ്വന്തമാക്കി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യു നിരയിലെ X1 മോഡലാണ് താരം തന്റെ ഗാരേജിലെത്തിച്ചത്. ഏറെക്കാലമായുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കി പുതിയ കാര്‍ സ്വന്തമാക്കിയ വിവരം നീരജ് തന്റെ ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്.
X1 ശ്രേണിയിലെ സ്‌റ്റൈലിഷ് ബ്ലാക്ക് കളര്‍ എം സ്‌പോര്‍ട്ട് മോഡലാണ് താരം സ്വന്തമാക്കിയത്. 32 ലക്ഷം രൂപ മുതല്‍ 42 ലക്ഷം വരെയാണ് ബിഎംഡബ്യു X1 മോഡലിന്റെ കേരളത്തിലെ എക്‌സ്‌ഷോറൂം വില. മൂന്ന് വ്യത്യസ്ത വകഭേദങ്ങളില്‍ ലഭ്യമാകുന്ന എക്‌സ് വണില്‍ 1995 സിസി എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 190 എച്ച്പി കരുത്തും 1750-2500 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കുമേകും.
അത്യാധുനിക സുരക്ഷാ സന്നാഹങ്ങളുള്ള വാഹനത്തില്‍ മണിക്കൂറില്‍ 219 കിലോമീറ്ററാണ് പരമാവധി വേഗത. വെറും 7.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് നൂറ് കിലോ മീറ്റര്‍ വേഗതിയിലെത്താനും സാധിക്കും.
Content Highlights; Neeraj Madhav New BMW Car