അടിസ്ഥാന വില 38: നികുതി പിരിക്കുന്നത് 55 രൂപ: പെട്രോളിനെ 100 എത്തിച്ചത് ആരൊക്കെ?


1 min read
Read later
Print
Share

2008-ല്‍ രേഖപ്പെടുത്തിയ 147 ഡോളര്‍ എന്ന റെക്കോഡ് വിലയുടെ ഏതാണ്ട് പകുതിമാത്രമാണ് ഇപ്പോഴും ആഗോള വിപണിയിലെ വില.

ഗ്രാഫിക്‌സ്: മാതൃഭൂമി.കോം

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്ന ഇന്ധനവിലവര്‍ധന മേയ് നാലുമുതലാണ് വീണ്ടും തുടങ്ങിയത്. അന്നുമുതല്‍ ഇതുവരെ പെട്രോളിന് ഏഴു രൂപയിലധികവും ഡീസലിന് 7.30 രൂപയിലധികവും കൂടി. ഇക്കാലയളവില്‍ 29 തവണ വിലവര്‍ധിച്ചു. മാര്‍ച്ചിലും ഏപ്രിലിലുമായി ഈ വര്‍ഷം ആകെ വില കുറച്ചത് വെറും നാല് തവണ മാത്രം. ഈ വര്‍ഷം ആകെ 55 തവണ വിലകൂട്ടി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 75 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്. രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. അപ്പോഴും 2008-ല്‍ രേഖപ്പെടുത്തിയ 147 ഡോളര്‍ എന്ന റെക്കോഡ് വിലയുടെ ഏതാണ്ട് പകുതിമാത്രമാണ് ഇപ്പോഴും ആഗോള വിപണിയിലെ വില.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി വന്‍തോതില്‍ വര്‍ധിപ്പിച്ചതാണ് വില റെക്കോഡ് ഉയരത്തിലേക്കെത്താന്‍ കാരണം. ആറുവര്‍ഷത്തിനിടെ കേന്ദ്രനികുതി 307 ശതമാനമാണ് വര്‍ധിച്ചത്. 2020-21ല്‍ 1.71 ലക്ഷം കോടി രൂപയുടെ അധികവരുമാനമാണ് തീരുവയിനത്തില്‍ കേന്ദ്രസര്‍ക്കാരിലേക്ക് എത്തിയത്.

ഗതാഗതച്ചെലവില്‍ രണ്ടുരൂപയിലധികം വ്യത്യാസം

:കൊച്ചിയില്‍നിന്ന് തിരുവനന്തപുരം പാറശ്ശാലവരെയെത്തുമ്പോഴേക്കും ഗതാഗതച്ചെലവ് ഇനത്തില്‍ പെട്രോളിന് കൂടുന്നത് രണ്ടു രൂപയിലധികമാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പില്‍ ഒഴികെ പാറശ്ശാലയില്‍ വില 100 കടന്നു.

ഐ.ഒ.സി. പമ്പിലെ വില

പെട്രോള്‍

  • അടിസ്ഥാന വില 38.50
  • കേന്ദ്ര നികുതി 32.90
  • സംസ്ഥാന വാറ്റ് 22.68
  • ഡീലര്‍ കമ്മിഷന്‍ 3.70
  • ആകെ (ഗതാഗതച്ചെലവ് ഉള്‍പ്പെടെ) 99.99
Petrol Price

ഡീസല്‍

  • അടിസ്ഥാന വില 41.05
  • കേന്ദ്രനികുതി 31.80
  • സംസ്ഥാന വാറ്റ് 17.75
  • ഡീലര്‍ കമ്മിഷന്‍ 2.59
  • ആകെ (ഗതാഗതച്ചെലവ് ഉള്‍പ്പെടെ) 95.05
Diesel Price

Content Highlights: Petrol@100; Continues Hike In Petrol, Diesel Price, Tax For State And Central Government

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram