പെട്രോൾ പമ്പ് ജീവനക്കാരൻ മുരളി | ഫോട്ടോ: മാതൃഭൂമി
സംഭവം 38,40 വര്‍ഷത്തോളമായി, ആദ്യമായി കോഴിക്കോട്ടെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യാനെത്തുമ്പോള്‍ നാല് രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്. രണ്ട് രൂപ ഡീസലിനും. കോഴിക്കോട് കൊമ്മേരി സ്വദേശി മുരളിക്കാണ് അന്നത്തെ പെട്രോള്‍ വില വര്‍ധനവിനേയും ഇന്നത്തെ പെട്രോള്‍ വില വര്‍ധനവിനേയും നേരിട്ട് അനുഭവിച്ചറിയാനായത്.
ഒരു പക്ഷ കോഴിക്കോട്ടെ ഏറ്റവും സീനിയര്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്‍ കൂടിയാവും മുരളി. പ്രാരാബ്ധങ്ങള്‍ ഏറെയുണ്ടെങ്കിലും ഇന്നും പാളയം കല്ലായി റോഡിലെ പെട്രോള്‍ പമ്പില്‍ പലരുടേയും പരിഭവവും സങ്കടവും കേട്ട് ആവശ്യക്കാര്‍ക്ക് പെട്രോള്‍ അടിച്ചുകൊടുക്കുന്നുണ്ടിദ്ദേഹം.
വര്‍ഷത്തില്‍ ഒരിക്കല്‍ ബഡ്ജറ്റ് സമയത്തൊക്കെയാണ് അന്ന് ഇന്ധന വില വര്‍ധിക്കാറുണ്ടായിരുന്നത്. ഇന്നിത് മാസത്തില്‍ പത്തും പതിനാറും തവണയായി. ഒടുവില്‍ നാല് രൂപയില്‍ നിന്ന് ഇന്ന് നൂറ് രൂപയിലേക്ക് പെട്രോള്‍ വില എത്തി നില്‍ക്കുകയും ചെയ്യുന്നു.ഏകദേശം അഞ്ചെട്ട് വര്‍ഷത്തോളമായി ഈ അവസ്ഥ തുടങ്ങിയിട്ട്.
വില വര്‍ധിക്കുന്നത് ജനങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും ആരും എണ്ണയടിക്കാത്ത അവസ്ഥയുണ്ടാകുന്നില്ല. നൂറ് രൂപയ്ക്ക് മുന്‍പ് അടിക്കുന്നവര്‍ ഇപ്പോഴും അതേ വിലയ്ക്ക് അടിക്കുന്നു. വില വര്‍ധിച്ചെന്നോ മറ്റോ ചിന്തിക്കുന്നില്ല. ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും അവര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനാവില്ലെന്നും പറയുന്നു മുരളിയേട്ടന്‍.
Content Highlights: Petrol@100; Calicut Petrol Pump Worker Murali, Petrol, Diesel Price Hike