ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് നിരത്തിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ. ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ അല്‍ട്രോസ് ഇവിയും വാഹനപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ടാറ്റയുടെ മൂന്നാമത്തെ ഇലക്ട്രിക് മോഡലാണിത്.
ടാറ്റയുടെ ആല്‍ഫ (അജയ്ല്‍ ലൈറ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്) പ്ലാറ്റ്‌ഫോമില്‍ റെഗുലര്‍ മോഡലിനോട് സാമ്യമുള്ള ഡിസൈനാണ് അല്‍ട്രോസ് ഇവിയിലുമുള്ളത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇണങ്ങുന്ന പ്ലാറ്റ്‌ഫോമാണിതെന്ന് ടാറ്റ മുമ്പുതന്നെ അറിയിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ വികസിപ്പിച്ച സിപ്‌ട്രോണ്‍ ഇലക്ട്രിക് ടെക്‌നോളജിയില്‍ ഒരുങ്ങുന്ന ടാറ്റയുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായിരിക്കും അല്‍ട്രോസ്. ടാറ്റയുടെ സിപ്ട്രോണ്‍ ടെക്നോളജി അടിസ്ഥാനമാക്കിയൊരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം നെക്സോണ്‍ ഇവിയാണ്.
അഡ്വാന്‍സ്ഡ് ലിഥിയം അയേണ്‍ സെല്ലുകളാണ് സിപ്ട്രോണിന് കരുത്തേകുക. ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണിത്. പെര്‍മെനന്റ് മാഗ്നെറ്റ് എസി മോട്ടോര്‍, IP67 സ്റ്റാന്റേര്‍ഡിലുള്ള ഡസ്റ്റ്, വാട്ടര്‍ പ്രൂഫ് ബാറ്ററി സിസ്റ്റം എന്നിവയെല്ലാം ചേര്‍ന്നതാണ് സിപ്ട്രോണ്‍.
ബാറ്ററി ചാര്‍ജിങ്ങിന് റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം ഇതിലുണ്ട്. ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ബാറ്ററിക്കുണ്ട്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ള ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസി ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ എട്ട് മണിക്കൂര്‍ വേണ്ടിവരും.
Content Highlights: Tata Altroz EV Showcased In Delhi Auto Expo