ഫോട്ടോ: സാബു സ്‌കറിയ
ഇന്ത്യന്‍ നിരത്തില്‍ ക്രെറ്റയുടെ പുതിയ കുതിപ്പിന് തുടക്കം കുറിച്ച് ബോളിവുഡ് കിങ്ങ് ഷാരൂഖ് ഖാന്‍. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡല്‍ ഷാരൂഖ് ഖാന്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയിട്ടുള്ള ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആകുന്നത്.
ആകര്‍ഷകമായ ഡിസൈന്‍ മാറ്റമാണ് രണ്ടാം തലമുറ ക്രെറ്റയില്‍ ഒരുക്കിയിരിക്കുന്നത്. ഹ്യുണ്ടായി അടുത്തിടെ പുറത്തിറക്കിയ വെന്യുവിലേതിന് സമാനമായ കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് മുന്‍വശത്ത് വരുത്തിയിട്ടുള്ള ഡിസൈന്‍ മാറ്റങ്ങള്‍.
വെന്യുവില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ അലോയി വീലുകളാണ് ഈ വാഹനത്തിലുമുള്ളത്. ബ്ലാക്ക് ഫിനീഷിങ് ബി-പില്ലറുകള്‍, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ് എന്നിവ ഈ വാഹനത്തിന്റെ വശങ്ങളില്‍ നിന്നുള്ള സൗന്ദര്യമാണ്. എല്‍ഇഡി സ്ട്രിപ്പ് ലൈറ്റും പുതിയ ടെയ്ല്‍ലാമ്പും ഡ്യുവല്‍ ടോണ്‍ ബമ്പറും റിയര്‍ ഫോഗ് ലാമ്പും പിന്‍വശത്തെയും ഏറെ ആകര്‍ഷകമാക്കുന്നുണ്ട്.
ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് എംഐഡി ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
കിയ സെല്‍റ്റോസിന് കരുത്തേകുന്ന എന്‍ജിനാണ് രണ്ടാം തലമുറ ക്രെറ്റയിലും. 115 ബിഎച്ച്പി പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും 140 ബിഎച്ച്പി പവറുള്ള 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ക്രെറ്റയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവയാണ് ട്രാന്‍സ്മിഷന്‍.
രണ്ടാം തലമുറ ക്രെറ്റയുടെ വില ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം ഈ വാഹനം വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ വില വെളിപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്-6 എന്‍ജിനായതിനാല്‍ തന്നെ മുന്‍ മോഡലിനേക്കാള്‍ വില ഉയരുമെന്നാണ് സൂചന.
Content Highlights: Second Generation Hyundai Creta Launched By Bollywood Actor Shah Rukh Khan