ഇലക്ട്രിക്കില്‍ ചുവടുറപ്പിക്കാന്‍ എംജി; മാര്‍വല്‍ എക്‌സ് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു


1 min read
Read later
Print
Share

2017-ലെ ഷാങ്ഹായി ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച വിഷന്‍ ഇ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് മാര്‍വല്‍ എക്‌സ്.

-

ന്ത്യയിലെ ഇലക്ട്രിക് വാഹനമേഖലയില്‍ ചുവടുറപ്പിക്കാനുറച്ച് എംജി മോട്ടോഴ്‌സ്. എംജി ZS ഇലക്ട്രിക്‌ നിരത്തിലെത്തിയതിന് പിന്നാലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാര്‍വല്‍ എക്‌സ് എന്ന പുതിയ ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ എംജി.

2017-ലെ ഷാങ്ഹായി ഓട്ടോ ഷോയില്‍ സായിക് മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച വിഷന്‍ ഇ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പായാണ് മാര്‍വല്‍ എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിയര്‍ വീല്‍, ഫുള്‍ വീല്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്.

സ്‌റ്റൈലിഷായുള്ള എസ്‌യുവിയാണ് മാര്‍വല്‍. ഹണി കോമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ലും അതിനുചുറ്റിലും നല്‍കിയിട്ടുള്ള ക്രോം സ്ട്രിപ്പും പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും എല്‍ ഷേപ്പ് ഫോഗ് ലാമ്പും സ്‌കിഡ് പ്ലേറ്റും നല്‍കിയാണ് മാര്‍വല്‍ എക്‌സിന്റെ മുന്‍വശം അലങ്കരിച്ചിരിക്കുന്നത്.

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ചും 10 സ്‌പോക്ക് അലോയി വീലുകളും ക്രോം ലൈനുകള്‍ നല്‍കിയിട്ടുള്ള ബ്ലാക്ക് ബോഡി ക്ലാഡിങ്ങും വശങ്ങളിലുണ്ട്. എല്‍ഇഡി ടെയില്‍ ലൈറ്റും ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തുള്ളത്.

52.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയില്‍ 114 ബിഎച്ച്പി, 70 ബിഎച്ച്പി പവറുള്ള ഇലക്ട്രിക് മോട്ടോറുകളാണ് മാര്‍വല്‍ എക്‌സ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്.

എസി ചാര്‍ജര്‍ ഉപയോഗിച്ച് എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാല്‍ കഴിയും. അതേസമയം, ഡിസി ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

Content Highlights: MG Unveil Marvel X Electric SUV In Auto Expo 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram