പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മാരുതിയുടെ ഹരിത വിപ്ലവമെന്ന പടപ്പുറപ്പാടാണ് മേളയിലെ മറ്റൊരാകര്‍ഷണമായ ഫ്യൂച്ചറോ-ഇ കണ്‍സെപ്റ്റിലൂടെ നടത്തിയത്. ഇതുവരെ പരമ്പരാഗത മാര്‍ഗങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന മാരുതിയുടെ പുതിയ നീക്കം തന്നെ പിഴച്ചില്ല. മനോഹരമായ എസ്.യു.വി. കണ്‍സെപ്റ്റായിരുന്നു ഫ്യൂച്ചറോ ഇ.
നാലു സീറ്ററാണ് കൂപ്പെ, എസ്.യു.വി. മോഡല്‍. ഡാഷ്‌ബോര്‍ഡില്‍ നീണ്ടു കിടക്കുന്ന സ്‌ക്രീനില്‍ നീലയും ചന്ദനവര്‍ണവും കലര്‍ന്നിരിക്കുന്നു. എന്നാല്‍. ഇതൊരു ഡിസൈന്‍ മാത്രമാണെന്നും നിര്‍മാണത്തിന്റെ ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്നുമാണ് കമ്പനി പറയുന്നത്.
ഭാവിയിലേക്കുള്ള സ്റ്റിയറിങ്ങും ഇന്റീരിയറുമാണെന്ന് പറയുമ്പോഴും കാണാന്‍ ചന്തമുണ്ട്. മുന്നിലെ രണ്ടു സീറ്റുകളും പിന്നിലേക്ക് തിരിക്കാന്‍ കഴിയും. അതിനാല്‍ ഡ്രൈവര്‍വേണ്ടാത്ത സാങ്കേതികതയിലേക്കാണ് മാരുതിയുടെ പോക്ക് എന്നാണ് വ്യക്തമാകുന്നത്.
മാരുതിയുടെ വിത്താര ബ്രെസയ്ക്ക് അടിസ്ഥാനമൊരുക്കുന്ന സി-പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഫ്യൂച്ചറോ-ഇ എസ്യുവി ഒരുങ്ങുക. സ്‌റ്റൈലിഷ് ഡിസൈനാണ് ഈ വാഹനത്തിലുള്ളത്.
റൂഫ് ലൈറ്റുകള്‍, വില്‍ ആര്‍ച്ച്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, സി-ഷേപ്പ് ഡിആര്‍എല്‍ എന്നിവ ഇതിലുണ്ട്. ഫ്യുച്ചറോ-ഇ എസ്യുവിയുടെ പൊഡക്ഷന്‍ സ്പെക്ക് 2021-ല്‍ തന്നെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം.
Content Highlights: Maruti Futuro-E Concept Revealed At Delhi Auto Expo 2020