രണ്ട് കണ്‍സെപ്റ്റും ആറ് വാഹനങ്ങളുമായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അരങ്ങേറ്റം കുറിച്ചു


2 min read
Read later
Print
Share

ഹവല്‍ എച്ച്9, എഫ്7, എഫ്7എക്‌സ്, എഫ്5, ഇലക്ട്രിക് വാഹനങ്ങളായ ഐക്യു, ആര്‍1 എന്നീ വാഹനങ്ങള്‍ ഒട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.

ഫോട്ടോ: സാബു സ്‌കറിയ

ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഹവല്‍ കണ്‍സെപ്റ്റ് എച്ച് മോഡലിന്റെ ആഗോളതലത്തിലെ അവതരണവും ഇലക്ട്രിക് കണ്‍സെപ്റ്റ് വിഷന്‍ 2025-ഉം അവതരിപ്പിച്ചാണ് ജിഡബ്ല്യുഎം ഇന്ത്യയിലെത്തിയത്.

കണ്‍സെപ്റ്റ് എച്ച് ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവി, വിഷന്‍ 2025 എന്നീ കണ്‍സെപ്റ്റുകള്‍ക്ക് പുറമെ, ഹവല്‍ എച്ച്9, എഫ്7, എഫ്7എക്‌സ്, എഫ്5, ഇലക്ട്രിക് വാഹനങ്ങളായ ഐക്യു, ആര്‍1 എന്നീ വാഹനങ്ങള്‍ ഒട്ടോ എക്‌സ്‌പോയില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.

ഹവല്‍ കണ്‍സെപ്റ്റ് എച്ച്- ജിഡബ്ല്യുഎം ആഗോളതലത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഹൈബ്രിഡ് ഇലക്ട്രിക് എസ്‌യുവിയാണ് കണ്‍സെപ്റ്റ് എച്ച്. സ്‌പോര്‍ട്ടി ഭാവമുള്ള വാഹനമാണ് കണ്‍സെപ്റ്റ് എച്ച്. ഇന്ത്യയിലും വിദേശത്തുമുള്ള യുവ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ വാഹനം പുറത്തിറക്കുന്നതെന്നും ജിഡബ്ല്യുഎം അറിയിച്ചു.

Haval F7X

വിഷന്‍ 2025 ഇലക്ട്രിക് എസ്‌യുവി- എക്‌സ്‌പോയില്‍ ശ്രദ്ധനേടിയ മറ്റൊരു കണ്‍സെപ്റ്റാണ് വിഷന്‍ 2025 ഇലക്ട്രിക് എസ്‌യുവി. ഫ്യൂച്ചര്‍ മൊബിലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഇന്റലിജെന്റ് കണക്ടഡ് വാഹനമായിരിക്കും വിഷന്‍-2025 കണ്‍സെപ്റ്റ് എന്നാണ് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.

ഹവല്‍ എഫ് 7- ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത കണക്ടഡ് എസ്‌യുവിയാണ് ഹവല്‍ എഫ്7. കണക്ടഡ് കാര്‍, ഇന്റലിജെന്റ് സേഫ്റ്റി, അള്‍ട്ടിമേറ്റ് കംഫോര്‍ട്ട്, പവര്‍ഫുള്‍ പെര്‍ഫോമെന്‍സ്, സ്‌റ്റൈലിഷ് ഡിസൈന്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുഖമുദ്ര. ചൈനയിലെ ടോപ്പ് സെല്ലിങ്ങ് വാഹനങ്ങളിലൊന്നാണിത്.

ഹവല്‍ എഫ് 7x- ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അധിഷ്ഠിത കൂപ്പെ എസ്‌യുവിയാണ് ഹവല്‍ എഫ് 7 എക്‌സ്. ഹവലിന്റെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഫീച്ചര്‍ സമ്പന്നവും നിരവധി സാങ്കേതിക സംവിധാനങ്ങളും ഉള്‍പ്പെടുത്തിയുള്ളതാണ്.

Haval F5

ഹവല്‍ എഫ്5- ജിഡബ്ല്യുഎം ഹവല്‍ എഫ് സീരീസിലെ ആദ്യ വാഹനമാണ് എഫ്5. യുവ ഉപയോക്താക്കലെ ലക്ഷ്യമാക്കി ഇറക്കിയിട്ടുള്ള ഈ വാഹനവും കണക്ടഡ് ഫീച്ചറുകളാല്‍ സമ്പന്നമാണ്. മികച്ച ഡ്രൈവിങ്ങ് അനുഭവവും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഹവല്‍ എച്ച്9- ജിഡബ്ല്യുഎമ്മിന്റെ ഓള്‍ ടെറൈന്‍ എസ്‌യുവിയാണ് ഹവല്‍ എച്ച്9. കണക്ടഡ് കാര്‍ ഫീച്ചറുകളുള്ള ഈ വാഹനത്തിന് ആഡംബരം തുളുമ്പുന്ന ഇന്റീരിയറാണുള്ളത്. ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ തുടങ്ങിയ വാഹനങ്ങളോടായിരിക്കും എച്ച്9 ഏറ്റുമുട്ടുന്നത്.

ജിഡബ്ല്യുഎം ആര്‍1- ഇലക്ട്രിക് വാഹനങ്ങള്‍ക്കായി നിര്‍മിച്ച എംഇ പ്ലാറ്റ്‌ഫോമില്‍ ചൈനയില്‍ ആദ്യമായി ഇറങ്ങിയ ഇലക്ട്രിക് വാഹനമാണ് ആര്‍1. ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 351 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനം നല്‍കുന്നത്.

ജിഡബ്ല്യുഎം ഐ.ക്യു- ജിഡബ്ല്യുഎമ്മിന്റെ പുതുതലമുറ ഇലക്ട്രിക് സെഡാനാണ് ഐ.ക്യു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 401 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തെ ഫാഷനബിള്‍ സെഡാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Content Highlights: Great Wall Motors Enter To India With Two Concepts And Six Vehicles

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram