ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; മെഴ്സിഡസ് ബെന്‍സ് EQ കണ്‍സെപ്റ്റ്


സി. സജിത്‌

1 min read
Read later
Print
Share

വേഗം കൈവരിക്കുന്നതിലും ദ്രാവക ഇന്ധനങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് പറക്കാന്‍ അഞ്ച് സെക്കന്‍ഡുകള്‍ മതിയത്രെ.

മെഴ്സിഡസ് കുടുംബത്തില്‍ നിന്നുള്ള ഈ വൈദ്യുത വാഹനം EQ കണ്‍സെപ്റ്റ് ആരുടേയും കണ്ണിലുടക്കുമെന്ന് ഉറപ്പാണ്. മെഴ്‌സിഡസ് വാഹനങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ മുഖത്തിലാണ് EQ കണ്‍സെപ്റ്റ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചത്. എന്നാല്‍, ഗ്രില്ലിലെ വലിയ ലോഗോ തന്നെ തിളങ്ങിനില്‍ക്കുന്നു.

ഗ്രില്‍ പൊതിഞ്ഞുകൊണ്ട് എല്‍. ഇ.ഡി. ലൈറ്റിങ്ങുമുണ്ട്. ലിഥിയം അയേണ്‍ ബാറ്ററിയാണ് ശക്തി പകരുന്നത്. എല്‍.ഇ.ഡി.യുടെ മഹാപ്രളയം തന്നെ ഇതില്‍ കാണാം. കരുത്ത് തോന്നിക്കുന്ന ബോഡി ലൈനുകളുണ്ട്.

ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ ഒറ്റയടിക്ക് ഓടുമെന്നാണ് കമ്പനി പറയുന്നത്. വേഗം കൈവരിക്കുന്നതിലും ദ്രാവക ഇന്ധനങ്ങളേക്കാള്‍ ഒട്ടും പിന്നിലല്ല. പൂജ്യത്തില്‍ നിന്ന് നൂറിലേക്ക് പറക്കാന്‍ അഞ്ച് സെക്കന്‍ഡുകള്‍ മതിയത്രെ. 400 എച്ച്പിയാണിതിന്റെ കരുത്ത്.

ഫോട്ടോസ്; സാബു സ്‌കറിയ

Content Highlights; Mercedes Benz Concept EQ Unveiled

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram