41 ശതമാനം പോലീസിനും 45 ശതമാനം ബസ് ഡ്രൈവര്‍മാര്‍ക്കും കേള്‍വിക്ക് തകരാര്‍; വില്ലന്‍ ഹോണ്‍


പൊതുഗതാഗതസംവിധാനങ്ങളിലെ ഡ്രൈവര്‍മാരുടെ കേള്‍വിയില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവാണ് കണ്ടെത്തിയത്.

ഡ്രൈവര്‍മാരോടാണ്...ഹോണടിക്കുമ്പോള്‍ മറക്കരുത് നിങ്ങളുടെ കേള്‍വിയും തകരാറിലാകുമെന്ന്. കൊച്ചി നഗരത്തില്‍ നാലുവര്‍ഷംമുമ്പ് നടത്തിയ പഠനപ്രകാരം പൊതുഗതാഗതസംവിധാനങ്ങളിലെ ഡ്രൈവര്‍മാരുടെ കേള്‍വിയില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവാണ് കണ്ടെത്തിയത്.

നഗരത്തിലെ ഒമ്പത് പ്രധാന ജങ്ഷനുകളില്‍ ശബ്ദപരിധി പരിശോധന നടത്തിയതില്‍ മൂന്നിടങ്ങളിലേത് 105 ഡെസിബലില്‍ കൂടുതലായിരുന്നു. പരമാവധി 80 ഡെസിബലാണ് അനുവദനീയം. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) നടത്തിയ പഠനപ്രകാരം കേരളത്തിലെ ട്രാഫിക് പോലീസുകാരില്‍ 41 ശതമാനവും കേള്‍വിക്ക് തകരാറുള്ളവരാണ്. ബസ് ഡ്രൈവര്‍മാരിലിത് 45 ശതമാനത്തിനുമുകളിലാണെന്നാണ് കണ്ടെത്തല്‍.

ചെവി തുളയ്ക്കുന്ന ഹോണുകള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ആവര്‍ത്തിച്ച് നിയന്ത്രണാതീതമായ ശബ്ദം കേള്‍ക്കുന്നവര്‍ക്ക് സ്ഥിരമായ കേള്‍വിക്കുറവുണ്ടാകും. ഏകാഗ്രതക്കുറവ്, പ്രതികരണ വേഗച്ചുരുക്കം, മാനസികപിരിമുറുക്കം, ഓര്‍മക്കുറവ് എന്നിവയ്ക്കും സാധ്യത. വലിയശബ്ദം കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ അഡ്രിനാലിനുണ്ടാകും. ഇത് ഹൃദയമിടിപ്പ് കൂട്ടും.

ഗര്‍ഭസ്ഥശിശുക്കളില്‍ വലിയ ശബ്ദങ്ങള്‍ ചില വൈകല്യങ്ങളുണ്ടാക്കുന്നതായും പഠനങ്ങളുണ്ട്. ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ സാവധാനത്തില്‍ ബാധിക്കുന്നവയാണെന്നതിനാല്‍ അത് വേഗത്തില്‍ തിരിച്ചറിയില്ല -ഐ.എം.എ.യുടെ നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട്സ് കണ്‍വീനര്‍ ഡോ. വി.ഡി. പ്രദീപ് കുമാര്‍ പറഞ്ഞു.

Content Highlights: Say no to horn, No horn campaign, Horn sound causes for ear damage

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023