നോ ഹോൺ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശ്ശൂർ മോഡൽ റോഡിൽ പ്ലക്കാർഡുമായി നിൽക്കുന്ന പോലീസുകാരൻ
തൃശ്ശൂർ : കളക്ടറേറ്റും കോടതികളുമുള്ള മോഡൽ റോഡിൽ നോ ഹോൺ പ്രചാരണം ശക്തമാക്കുന്നു. ജനുവരി ഒന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രചാരണം ശക്തമാക്കുകയാണ് അധികൃതർ. ഇതിന് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അംഗീകാരം ഉടൻ കിട്ടും.
ഇതോടെ തൃശ്ശൂരിന്റെ ഒരുഭാഗംകൂടി ശബ്ദമലിനീകരണത്തിൽനിന്ന് മുക്തമാകും. പടിഞ്ഞാറേക്കോട്ട മുതൽ അയ്യന്തോൾ ചുങ്കം വരെയാണ് ഹോൺ നിരോധനം നടപ്പാക്കുന്നത്.
നോ ഹോൺ രണ്ടാംഘട്ടം ഉദ്ഘാടനം മേയർ എം.കെ. വർഗീസും കമ്മിഷണർ ആർ. ആദിത്യയും ചേർന്ന് നിർവഹിച്ചു. ട്രാഫിക് എസ്.ഐ. യു. രാജൻ, വെസ്റ്റ് എസ്.ഐ. ഷാജി, ക്ലബ്ബ് എഫ്.എം. തൃശ്ശൂർ പ്രോഗ്രാം ഹെഡ് മനോജ് കമ്മത്ത്, ഡോ. ഡേവിഡ് സാജ്മാത്യു, അഡ്വ. ആന്റോ ഡേവിഡ് അക്കര, സീജോ പുരുഷോത്തമൻ, യാസർ സിദ്ദിഖ്, പോളി ജോൺ എന്നിവർ പങ്കെടുത്തു.