• നോ ഹോൺ പ്രചാരണത്തിന്റെ ഭാഗമായുള്ള സ്റ്റിക്കർ പതിപ്പിക്കൽ നടി രചനാനാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തൃശ്ശൂർ : ഹോൺവിമുക്ത സ്വരാജ് റൗണ്ട് പ്രചാരണത്തിന്റെ ഭാഗമായി ക്ളബ്ബ് എഫ്.എമ്മിന്റെ സ്റ്റിക്കർ വിതരണത്തിന്റെ ഉദ്ഘാടനം നടി രചന നാരായണൻകുട്ടി നിർവഹിച്ചു. സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ ആദ്യ സ്റ്റിക്കർ കൈമാറി. തുടർന്ന് ഓട്ടോകളിലും സ്വകാര്യ വാഹനങ്ങളിലും സ്റ്റിക്കർ പതിച്ചു.

നോ ഹോൺ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഹോൺ നിരോധനം മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്മിഷണർ ആർ. ആദിത്യ പറഞ്ഞു.
തൊണ്ണൂറു ശതമാനം ആളുകളും പുതിയ ക്രമീകരണത്തെ സ്വീകരിച്ചുകഴിഞ്ഞതായി എ.സി.പി. വി.കെ. രാജു അഭിപ്രായപ്പെട്ടു.