-
ശബ്ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ട്രാഫിക് പോലീസുമായി സഹകരിച്ച് ക്ലബ് എഫ് എം നടത്തുന്ന "ഹോൺ ഫ്രീ കേരള " ക്യാമ്പയിന് മാനാഞ്ചിറയിൽ തുടക്കമായി . ഇന്നലെ മാനാഞ്ചിറ കിഡ്സൺ കോർണറിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി എ വി ജോർജ് കിഡ്സൺ കോർണറിൽ സൈൻ ബോർഡ് സ്ഥാപിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തു. മാനാഞ്ചിറ ഇനി മുതൽ ഹോൺ നിരോധിത മേഘലയായിരിക്കും, അതിനായി മാനാഞ്ചിറയ്ക്ക് ചുറ്റിലും "നോ ഹോൺ " സൈൻ ബോർഡുകൾ സ്ഥാപിക്കുകയും,ഡ്രൈവർമാർക്ക് നോ ഹോൺ സന്ദേശമടങ്ങിയ കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

ഹോണടിക്കല്ലേ പ്ലീസ് എന്ന പ്ലക്ക് കാർഡുകളുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റും ശബ്ദ മലിനീകരണത്തിനെതിരെയുള്ള ചിത്രം വരച്ചു കൊണ്ട് ഫായിസ് ,ഇഹ്സാൻ എന്നീ കലാകാരന്മാരും കാമ്പയിനിന്റെ ഭാഗമായി. ഹോൺ നിരോധിത മേഖലയായി പ്രഖ്യാപിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയെന്ന് ക്ലബ് എഫ് എം ശ്രോതാക്കളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ചതിന് ശേഷമാണ് മാനാഞ്ചിറയിൽ നിന്നും തുടങ്ങാം എന്ന് ക്ലബ് എഫ് എം തീരുമാനിക്കുന്നത് .മാനാഞ്ചിറയിൽ തുടക്കം കുറിച്ച ഈ ക്യാമ്പയിൻ കോഴിക്കോടിൻറെ കൂടുതൽ മേഖലകളിലേക്കും വ്യാപിപ്പിക്കുവാനും ക്ലബ് എഫ് എമ്മിൻറെ സഹകരണത്തോടു കൂടി കൂടുതൽ ട്രാഫിക് ബോധവത്കരണ കാമ്പയിനുകൾ ആസൂത്രണം ചെയ്യുവാനും പദ്ധതിയുള്ളതായി എ സിപി രാജു പറഞ്ഞു. ഡി സി പി സ്വപ്നിൽ എം മഹാജൻ, മാതൃഭൂമി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ദേവിക ശ്രേയാംസ് കുമാർ, ക്ലബ് എഫ് എം പ്രോഗ്രാം ഹെഡ് ജംഷീർ എന്നിവർ എ ഡി സി പി റസാഖ്, ട്രാഫിക് സി ഐ ജയചന്ദ്രൻ പിള്ള, പോലീസ് അസ്സോസിയേഷൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .