-
ആലപ്പുഴ: പൊതുനിരത്തുകളിൽ ആവശ്യത്തിന് മാത്രം ഹോൺ മുഴക്കുക എന്ന ആശയത്തിൻറെ ഭാഗമായി ക്ലബ് എഫ്.എം. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ചു് നടപ്പാക്കുന്ന ഹോൺ ഫ്രീ കേരള- പ്രചാരണത്തിന്റെ ആലപ്പുഴ ജില്ലയിലെ ഉദ്‌ഘാടന പരിപാടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സംഘടിപ്പിച്ചു. ചടങ്ങിൽ, ഹോൺ ഫ്രീ കേരള- പ്രചാരണത്തിന്റെ പ്രസക്തിയെപറ്റി പൊതുജനങ്ങളെ ബോധവൽക്കരിച്ചു. റോഡ് സൈഡിൽ സൂചന ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആലപ്പുഴ എം.പി. എ.എം. ആരിഫ് നിർവ്വഹിച്ചു.അസിസ്റ്റന്റ് മോട്ടോർ വെഹിക്ക്ൾ ഇൻസ്പെക്ടർ പ്രേംജിത്ത്,പ്രശസ്ത സിനിമ നടൻ ബൈജു എഴുപുന്ന, എസ്.ഡി.വി. ഗവൺമെന്റ് യു.പി.സ്കൂൾ പ്രധാനാധ്യാപിക നദീറ ടീച്ചർ, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ മനീഷ് കുമാർ, ക്ലബ് എഫ്.എം. ആലപ്പുഴ പ്രോഗ്രാം ഹെഡ് നമിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൊതുനിരത്തുകളിൽ അമിതമായി ഹോൺ മുഴക്കുന്നതിനെതിരായുള്ള ഈ പ്രചാരണത്തിന് മികച്ച പ്രതികരണമാണ് സമൂഹത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരോഗ്യകരമായ ജീവിത ശൈലിക്ക് ഏറെ ഗണകരമായ വലിയൊരു ഉത്തരവാദിത്ത പ്രചാരണത്തിനാണ് ക്ലബ് എഫ്.എം.ഇതിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.