ബസുകൾ നിർത്തി; ബൈക്കുകൾ തുടരുന്നു...


വണ്ടിയോടിക്കാം; ഹോണടിക്കാതെ

horn
തൃശ്ശൂർ: ഹൊ! എന്തൊരു ആശ്വാസം. ചെവി തുറന്നുകിട്ടിയപോലെ...തൃശ്ശൂർ സ്വരാജ് റൗണ്ടിലെ വ്യാപാരി പറഞ്ഞു. ഇത്രയും ‘കർണകഠോര’മായിരുന്നു ഈ ഹോണടി എന്ന് ഇപ്പോഴാണ് മനസ്സിലായതെന്ന് ഒരു കാൽനടയാത്രക്കാരൻ...ഹോൺ നിരോധിത മേഖലയാക്കിയ ശേഷം തൃശ്ശൂരിന്റെ അനുഭവമാണിത്. ബസുകൾ ഹോണടിക്കുന്നത് ഏകദേശം പൂർണമായി നിലച്ചു. എന്നാൽ, ബൈക്കുകൾ അതിന് തയ്യാറായിട്ടില്ല. എങ്കിലും അതിനൊരു ‘മയം’ വന്നിരിക്കുന്നുവെന്ന് ബുധനാഴ്ച പകൽ റൗണ്ടിലൂടെ സഞ്ചരിച്ചവർക്ക് മനസ്സിലാകും.

പിഴയല്ല, തുടർച്ചയായി ബോധവത്കരണം ലക്ഷ്യം

റൗണ്ടിലെ പ്രധാന ജങ്ഷനായ നായ്ക്കനാലിൽ സിഗ്നലിൽ പച്ചതെളിയുംവരെ ഹോണടിക്കാതെ ഡ്രൈവർമാർ ക്ഷമ കാണിക്കുന്നതുകണ്ടു. ഹോൺമുഴക്കം പൂർണമായി നിലച്ചിട്ടില്ലെങ്കിലും ഇതുവേണ്ടാ എന്ന തോന്നൽ വാഹനം ഓടിക്കുന്നവരുടെ ഉള്ളിലുണ്ടായിട്ടുണ്ട്. റൗണ്ടിന് ചുറ്റും 10 ‘നോ ഹോൺ’ ബോർഡുകൾ ട്രാഫിക് പോലീസ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വലത്ത് 50 ഹോർഡിങ്ങുകളുമുണ്ട് -തൃശ്ശൂരിലെ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ വി.കെ. രാജു പറഞ്ഞു.

പിഴയല്ല, ബോധവത്കരണം തന്നെയാണ് വേണ്ടതെന്ന തീരുമാനത്തിലാണ് തൃശ്ശൂർ ട്രാഫിക് പോലീസ്. അതിനാൽ തുടർച്ചയായി ബോധവത്കരണം നടത്തും. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ലക്ഷ്യമിടുന്നത്. നടപടികൾക്ക് കച്ചവടക്കാരുടേതുൾപ്പെടെ പിന്തുണ തേടും. ക്രിസ്മസിന് പ്രത്യേക പ്രചാരണം സംഘടിപ്പിക്കും. റൗണ്ടിലേക്കുള്ള എട്ട് റോ‍ഡുകളിൽ അരക്കിലോമീറ്റർ മുമ്പുതന്നെ ‘നോ ഹോൺ’ ബോർഡുകൾ സ്ഥാപിക്കും. റൗണ്ടിലെത്തും മുമ്പുതന്നെ വാഹനമോടിക്കുന്നവർക്ക് മുന്നൊരുക്കം നടത്താനാണിത്.

സംസ്ഥാനത്താകെ ഇന്നും പരിശോധന

തിരുവനന്തപുരം: ചെവി തുളയ്ക്കുന്ന, നിരോധിത ഹോണുകൾക്ക് തടയിടാൻ സംസ്ഥാനത്താകെ മോട്ടോർവാഹനവകുപ്പ് രംഗത്തിറങ്ങി. ബുധനാഴ്ച രാവിലെ മുതൽ പരിശോധനയ്ക്കിറങ്ങിയ ഉദ്യോഗസ്ഥർ നിരവധി വാഹനങ്ങൾക്ക് പിഴയിട്ടു. ബഹുശബ്ദ ഹോണുകൾ, എയർ ഹോണുകൾ എന്നിവയ്ക്കെതിരേയാണ് പരിശോധന. വ്യാഴാഴ്ചയും പരിശോധനയുണ്ടാകും.

നിരോധിത ഹോണുകൾ ഘടിപ്പിച്ചത് കണ്ടെത്തിയാൽ ബോധവത്കരണത്തിനല്ല, പിഴയിടാൻ തന്നെയാണ് നിർദേശമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നോ ഹോൺ ദിനാചരണത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെമ്പാടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

സ്വകാര്യ ബസുകൾ, ലോറികൾ, നാലുചക്ര വാഹനങ്ങൾ എന്നിവയിലാണ് മ്യൂസിക്കൽ ഹോണുകളും ബഹുശബ്ദ ഹോണുകളും പിടികൂടിയത്. ഇരു ചക്രവാഹനങ്ങളിൽ ഇത്തരം ഹോൺ ഉപയോഗിച്ചതിനെതിരേ പിഴ ഈടാക്കിയിട്ടുണ്ട്. 2000 രൂപവരെയാണ് പിഴ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023