ഹോണ്‍ മുഴങ്ങാത്ത നഗരമായി കണ്ണൂരും; രണ്ടര കിലോമീറ്റര്‍ ഹോണ്‍നിരോധിത മേഖലയാകും


കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍ മുതല്‍ നഗരകേന്ദ്രം ചുറ്റി കളക്ടറേറ്റ് വരെ ഹോണ്‍നിരോധിത മേഖലയാക്കണം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ണ്ണൂരിനെ ഹോണടി കേള്‍പ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. പുതുവര്‍ഷദിനത്തില്‍ ജവാഹര്‍ സ്റ്റേഡിയം പരിസരത്ത് രാവിലെ 10-ന് മേയര്‍ അഡ്വ. ടി.ഒ.മോഹനനാണ് പ്രഖ്യാപനം നടത്തിയത്. 'മാതൃഭൂമി'യും ക്ലബ്ബ് എഫ്.എമ്മും ചേര്‍ന്ന് നടത്തിയ ഹോണ്‍രഹിത കണ്ണൂര്‍ കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്മനാഭന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സൂരജ്, ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരി, 'മാതൃഭൂമി' ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍, 'മാതൃഭൂമി' കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി., ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് പി.ദേവേഷ്, റേഡിയോ സൊലൂഷന്‍സ് മാനേജര്‍ മനീഷ്‌കുമാര്‍, ആര്‍.ജെ. വിന്‍സി, ക്ലബ്ബ് എഫ്.എം. ടീം എന്നിവര്‍ സംസാരിച്ചു.

ഇനി ഗാന്ധി സര്‍ക്കിള്‍ മുതല്‍ പഴയ ബസ്സ്റ്റാന്‍ഡ് വരെ

നഗരത്തിലെ രണ്ടര കിലോമീറ്ററില്‍ ഹോണില്ലാത്ത പാതയാണ് നമ്മുടെ ലക്ഷ്യം. കണ്ണൂര്‍ ഗാന്ധി സര്‍ക്കിള്‍ മുതല്‍ നഗരകേന്ദ്രം ചുറ്റി കളക്ടറേറ്റ് വരെ ഹോണ്‍നിരോധിത മേഖലയാക്കണം. ഇതില്‍ പഴയ ബസ്സ്റ്റാന്‍ഡ് മുതല്‍ കോടതി, സ്‌കൂള്‍, കോര്‍പ്പറേഷന്‍ ഓഫീസ്, മഹാത്മാ മന്ദിരം വരെ ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇനി ഗാന്ധി സര്‍ക്കിള്‍ മുതല്‍ കളക്ടറേറ്റിന് മുന്നിലൂടെ പഴയ ബസ്സ്റ്റാന്‍ഡ് വരെ ഹോണ്‍രഹിത മേഖലയാക്കണം.

ഇത് ഡിവൈഡറോടുകൂടിയ രണ്ടുവരി പാതയായതിനാല്‍ ഹോണ്‍ മുഴക്കി പോകേണ്ട ആവശ്യമില്ല. എന്നാല്‍ ഇതുവഴി വേഗത്തില്‍ ഓടുന്ന ബസുകളടക്കം മറ്റ് വാഹനങ്ങളെ മറികടക്കാന്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കുന്നു. ട്രാഫിക് കുരുക്ക് ഒഴിവാക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മറികടക്കാന്‍ സീബ്രാ ലൈനൊരുക്കുകയും പാര്‍ക്കിങ് സൗകര്യം സജ്ജമാക്കുകയും വേണം.

ഹോണ്‍ മുഴക്കല്‍ നിയന്ത്രിച്ചേ പറ്റൂ

ബസുകളുടെ അമിതവേഗവും ഹോണടിയും നിയന്ത്രിക്കണം. ചെറുവാഹനങ്ങള്‍ക്ക് പിറകില്‍ പെട്ടെന്ന് വന്ന് ഹോണടിക്കുന്നത് ഭയപ്പെടുത്തും. ഗാന്ധി സര്‍ക്കിള്‍ മുതല്‍ മുതല്‍ കളക്ടറേറ്റ് തൊട്ട് പഴയ ബസ്സ്റ്റാന്‍ഡ് വരെ ഹോണ്‍ നിരോധിത മേഖലയാക്കാം. ഹോണ്‍ മുഴക്കല്‍ ഒഴിവാക്കേണ്ട സ്ഥലത്തും വെറുതെ ഹോണടിച്ചുപോകുന്നത് ശരിയായ ഏര്‍പ്പാടല്ല.

കെ.സുധാകരന്‍ എം.പി.

ആവശ്യം ഏറ്റവും ഉചിതം

തിരക്കേറിയ നഗരത്തില്‍ വാഹനങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം ഹോണ്‍ മുഴക്കുന്നത് നിരോധിക്കണമെന്ന 'മാതൃഭൂമി'യുടെ നിര്‍ദേശം ഏറ്റവും ഉചിതമായ ആവശ്യമാണ്. ഗാന്ധി സര്‍ക്കിള്‍ മുതല്‍ കളക്ടറേറ്റ് ചുറ്റി ട്രാഫിക് സിഗ്‌നല്‍ വരെയുള്ള പ്രദേശത്ത് ഹോണടിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിക്കണം.

രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ.

കൂടുതല്‍ സ്ഥലംവരുന്നത് നല്ലത്

നിലവില്‍ ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചിടത്ത് എന്താണ് പ്രതികരണമെന്ന് മനസ്സിലാക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ ഹോണ്‍ രഹിതമാക്കുന്നത് നന്നാവും.

പി.പി.ദിവ്യ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

Content Highlights: Kannur is announced as No Horn City, No horn campaign, Say No To Horn

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023