മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ ശിക്ഷ 10,000 രൂപയായി ഉയര്‍ത്തുന്നു. നേരത്തെ ഇത് 2000 രൂപയായിരുന്നു. പാര്‍ലമെന്റ് പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് മദ്യപിച്ചുള്ള ഡ്രൈവിങിന്റെ പിഴ ശിക്ഷ ഇത്രയധികം ഉയര്‍ത്താന്‍ നിര്‍ദേശമുള്ളത്. ഇതിന് പുറമേ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും പിഴ കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ പിഴ ശിക്ഷ ഇനി 500 രൂപയായിരിക്കും. കൂടിയത് 10000 രൂപയും. പിഴത്തുകയെല്ലാം ഓരോ വര്‍ഷവും പത്തുശതമാനം വീതം വര്‍ധിപ്പിക്കുകയും ചെയ്യും. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പുതിയ പിഴ താഴെ...
- മദ്യപിച്ചുള്ള ഡ്രൈവിങ് - 10,000 രൂപ
- ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ - 5000 രൂപ
- അമിത വേഗത - 1000 (ലെറ്റ് മോട്ടോര്‍ വെഹിക്കിള്‍, 2000 (മീഡിയം പാസഞ്ചര്‍ വെഹിക്കിള്‍)
- മത്സയോട്ടം - 5000 രൂപ
- അപകടകരമായ ഡ്രൈവിങ് - 5000 രൂപ
- പെര്‍മിറ്റില്ലാതെ ഓടിച്ചാല്‍ - 10,000 രൂപ
- സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ - 1000 രൂപ
- ഹെല്‍മറ്റ് ഇല്ലെങ്കില്‍ - 1000 രൂപ (മൂന്ന് മാസം വരെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും)
- എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ - 10,000 രൂപ
- ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ - 2000 രൂപ