ജാഗ്രത! ഇനി ട്രാഫിക് ക്യാമറ വെട്ടിച്ച് കടക്കാമെന്ന മോഹം വേണ്ട


അഞ്ജലി എന്‍. കുമാര്‍

1 min read
Read later
Print
Share

ഒരു ക്യാമറയില്‍നിന്ന് മറ്റൊരു ക്യാമറയിലേക്ക് വാഹനം എത്താനെടുത്ത സമയവും ഈ ദൂരം മറികടക്കാന്‍വേണ്ട യഥാര്‍ഥസമയവും തമ്മിലുള്ള വ്യത്യാസമനുസരിച്ചാണ് വേഗം കൂടുതലാണോ എന്ന് കണ്ടെത്തുക.

കൊച്ചി: അതിവേഗക്കാരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ തന്ത്രവുമായെത്തുന്നു. വാഹനത്തിന്റെ വേഗം കൃത്യമായി രേഖപ്പെടുത്തുന്ന 'ക്യാമറ ടു ക്യാമറ സ്​പീഡ് ഡിറ്റെക്ഷന്‍ സിസ്റ്റ'മാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്നത്. നിലവില്‍ ക്യാമറ ഉള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി അവിടെമാത്രം വേഗംകുറയ്ക്കുന്ന അതിവേഗക്കാരെ കുടുക്കുകയാണ് ലക്ഷ്യം.

ഒരു ക്യാമറയില്‍നിന്ന് മറ്റൊരു ക്യാമറയിലേക്ക് വാഹനം എത്താനെടുത്ത സമയവും ഈ ദൂരം മറികടക്കാന്‍വേണ്ട യഥാര്‍ഥസമയവും തമ്മിലുള്ള വ്യത്യാസമനുസരിച്ചാണ് വേഗം കൂടുതലാണോ എന്ന് കണ്ടെത്തുക. റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ ക്യാമറകളിലും കൃത്യസമയം സൂചിപ്പിച്ചിരിക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ വാളയാര്‍-വടക്കാഞ്ചേരി ദേശീയപാതയില്‍ 56 കിലോമീറ്റര്‍ ദൂരമാണ് ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ സംസ്ഥാനത്ത് എല്ലാ പാതകളിലും ഇതു നടപ്പാക്കും. പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കുന്നതിന് സോഫ്‌റ്റ്വേര്‍ നവീകരണം മാത്രം മതിയാകും.

വാളയാര്‍ മുതല്‍ വടക്കാഞ്ചേരി വരെ 7.4 കോടി രൂപ ചെലവില്‍ 22 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിലെ ക്യാമറസംവിധാനത്തില്‍ അതിവേഗക്കാര്‍ രക്ഷപ്പെടാനുള്ള പഴുതുകള്‍ ധാരാളമുണ്ടെന്നതും ക്യാമറകള്‍ കണ്ടുപിടിക്കുന്നതിന് ആപ്ലിക്കേഷനുകള്‍വരെ ലഭ്യമാണെന്നതും പരിഗണിച്ചാണ് പുതിയ പദ്ധതിക്ക് രൂപംനല്‍കിയിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram