To advertise here, Contact Us



സുരക്ഷ സുശക്തം; ഇടിപരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി ടൊയോട്ട കൊറോള


1 min read
Read later
Print
Share

കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ സ്‌പെക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി 2020 ടൊയോട്ട കൊറോള. ലാറ്റിന്‍ എന്‍സിഎപി (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ കൊറോള സുരക്ഷ ഉറപ്പാക്കിയത്. കൊറോളയുടെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ട ബ്രസീലിയന്‍ സ്‌പെക്ക് മോഡലാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്.

To advertise here, Contact Us

ഏഴ് എയര്‍ബാഗ്, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്‌സ് ആന്‍ങ്കേഴ്‌സ്, ആന്റി ലോക്കിങ് ബ്രേക്കിങ് സംവിധാനം, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങിയ നിരവധി സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയ കൊറോളയാണ് ക്രാഷ് ടെസ്റ്റ് കടമ്പ നിഷ്പ്രയാസം കടന്നത്. 64 കിലോമീറ്റര്‍ വേഗതയില്‍ നടത്തിയ ഫ്രണ്ട് ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട് ക്രാഷ്, സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റ് എന്നിവയില്‍ വാഹനത്തിനുള്ളിലെ ഡമ്മി യാത്രക്കാര്‍ക്ക് മികച്ച സുരക്ഷ ഒരുക്കാന്‍ പുതിയ കൊറോളയ്ക്ക് സാധിച്ചു.

കാറിലെ മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള സുരക്ഷയില്‍ 34ല്‍ 29.41 മാര്‍ക്കും കുട്ടികള്‍ക്കുള്ള സുരക്ഷയില്‍ 49ല്‍ 45 മാര്‍ക്കും കൊറോളയ്ക്ക് ലഭിച്ചു. ടൊയോട്ടയുടെ പുതിയ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് 5 സ്റ്റാര്‍ സുരക്ഷയുള്ള പുതിയ ബ്രസീലിയന്‍ സ്‌പെക്ക് കൊറോളയുടെ നിര്‍മാണം. 177 എച്ച്പി പവര്‍ നല്‍കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും രണ്ട് ഇലക്ട്രിക് മോട്ടോറിനൊപ്പം 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് പ്രീമിയം കൊറോള സെഡാന് കരുത്തേകുന്നത്‌.

Content Highlights; 2020 toyota corolla gets 5 star in latin ncap crash test

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us