തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പലതരം വാഗ്ദാനങ്ങള്‍ നടത്താറുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. എന്നാല്‍, ഇവയില്‍ നിന്നെല്ലാം മാറി വേറിട്ട ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഹരിയാനയിലെ ഒരു സ്ഥാനാര്‍ഥി നല്‍കിയിരിക്കുന്നത്.
ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയായ ദൂദറാം ബിഷ്‌നോയിയാണ് കാലിക പ്രസക്തമായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. തന്നെ വിജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ഗാതഗത നിയമലംഘനം നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് വാഗ്ദാനം.
തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. മോട്ടോര്‍ ബൈക്ക് യാത്രക്കാര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പിഴ ഈടാക്കുന്നത് ഞാന്‍ എംഎല്‍എ ആകുന്നതോടെ ഇല്ലാതാകുമെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറയുന്നത്.
ഗതാഗത നിയമലംഘനത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ ശക്തമായി പ്രതിഷേധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഇതിനുപുറമെ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉടനെ പുതിയ പിഴ ഈടാക്കി തുടങ്ങില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലത്തെ അറിയിക്കുകയും ചെയ്തു.
Source: Cartoq
Content Highlights: vehicle fines, haryana assembly election 2019