അവധിക്കാലത്ത് കുട്ടികള്‍ ബൈക്കുകളില്‍ കളിക്കേണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ലൈസന്‍സില്ലാതെ വാഹനവുമായി കുട്ടികള്‍ റോഡിലിറങ്ങിയാല്‍ പിടിവീഴുന്നത് രക്ഷിതാക്കള്‍ക്കായിരിക്കുമെന്ന് കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ഡി.ഒ. ഡി.മഹേഷ് മുന്നറിയിപ്പ് നല്‍കുന്നു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി ശക്തമായ വാഹന പരിശോധനയാണ് കഴിഞ്ഞമാസം ജില്ലയില്‍ നടത്തിയത്. 27,39,450 രൂപയാണ് പിഴയിനത്തില്‍ വാഹന ഉടമകളില്‍നിന്ന് ഈടാക്കിയത്. 3061 വാഹനങ്ങള്‍ പിടികൂടി.
ടാക്സ് അടയ്ക്കാതെ ഓടിയിരുന്ന 156-ഉം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്ന 123-ഉം വാഹനങ്ങള്‍ പിടികൂടി. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടിവന്നവര്‍ 1005 പേരാണ്. മൂന്ന് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.
മിന്നല്‍പോലെ പായുന്ന ഫ്രീക്കന്മാരെ കുടുക്കാന്‍ പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. രാത്രികാല വാഹനപരിശോധനയും കര്‍ശനമാക്കിയതായി ആര്‍.ടി.ഒ. അറിയിച്ചു.
Content Highlights: Traffic rule violations: Motor Vehicle Department Rs 27.39 lakh fine