ഡല്‍ഹിയില്‍ ട്രാഫിക് നിയമം പാലിക്കാതെ വാഹനമോടിച്ച റോയല്‍ എന്‍ഫീല്‍ഡ് ഉടമയ്ക്ക് പിഴയായി ലഭിച്ചത് 35,000 രൂപ. ഡല്‍ഹിയിലെ തിരക്കേറിയ ഫരീദാബാദ് റോഡിലാണ് നിയമം തെറ്റിച്ച ബൈക്ക് ട്രാഫിക് പോലീസ് പിടികൂടിയത്. ഹെല്‍മെറ്റില്ലാത്ത വാഹനമോടിച്ചു, പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍, അമിത ശബ്ദത്തിലുള്ള എക്‌സ്‌ഹോസ്റ്റ് തുടങ്ങിയ നിരവധി നിയമലംഘനങ്ങള്‍ക്ക് ഒന്നിച്ചുള്ള പിഴയാണ് 35,000 രൂപ.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ നടപ്പാക്കിയ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള പിഴ ശിക്ഷയാണിത്. ഡ്രൈവിങ് ലൈസന്‍സിന് പുറമേ ആര്‍സി, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി വാഹനമോടിക്കുമ്പോള്‍ കൈയില്‍ കരുതേണ്ട രേഖകളൊന്നും എല്‍ഫീല്‍ഡ് ഉടമയുടെ കൈവശമുണ്ടായിരുന്നില്ല. ട്രാഫിക് പോലീസ് പിടിച്ചെടുത്ത വാഹനം പിഴ അടച്ച് രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഉടമയ്ക്ക് വിട്ടുനല്‍കുകയുള്ളു.
Content Highlights; traffic rule violations, enfield owner fined rs 35000