തിരൂര്‍-മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'ലാവര്‍ണ' ബസില്‍ തിങ്കളാഴ്ച യാത്രചെയ്തവര്‍ക്കെല്ലാം ലഭിച്ചു ഒരു മുന്നറിയിപ്പ് നോട്ടീസ്. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ചില്ലങ്കില്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്ന് ഓര്‍മപ്പെടുത്തുന്ന ലഘുലേഖ.
മോട്ടോര്‍വാഹന ചട്ടം ഭേദഗതിചെയ്തതോടെ നിയമലംഘനം നടത്തുന്നവര്‍ നല്‍കേണ്ടിവരുന്നത് വലിയ തുകയാണെന്ന് യാത്രക്കാരെ ഓര്‍മപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ബസില്‍ യാത്ര ആരംഭിക്കുന്നതുതന്നെ ബ്രാന്‍ഡ് അംബാസഡറും സംവിധായകനുമായ സിദ്ദിഖിന്റെ റോഡ്‌സുരക്ഷാ സന്ദേശത്തോടെയാണ്.
യാത്രയ്ക്കിടയില്‍ത്തന്നെ റോഡ്സുരക്ഷാ സന്ദേശങ്ങള്‍ ക്ലിപ്പിങ്ങുകളായി എഴുതിക്കാണിക്കും. അറുപതിലധികം സന്ദേശങ്ങള്‍ ഇതിനായി ബസില്‍ ഒരുക്കിയിട്ടുണ്ട്.
റോഡ്‌നിയമങ്ങള്‍ ഏവരും പാലിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാമെന്നും ഇത് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍വീസ് തുടങ്ങിയ കാലംമുതല്‍ ശ്രമിക്കുന്നുണ്ടെന്നും ബസ് ഉടമ മുഹമ്മദ് ഷാഫി പറഞ്ഞു.
Content Highlights: Private Bus Conductor Give Traffic Awareness Notice To Passenger