ആരായാലും നിയമം പാലിക്കണം; എ.സി.പി.ക്ക്‌ പിഴ ചുമത്തി ഹൈദരാബാദ്‌ ട്രാഫിക് പോലീസ്


1 min read
Read later
Print
Share

അനധികൃത പാര്‍ക്കിങിന് 235 രൂപയാണ് പിഴ വിധിച്ചത്.

ട്രാഫിക് നിയമം തെറ്റിച്ച് നോ പാര്‍ക്കിങ് സ്ഥലത്ത് പാര്‍ക്ക് ചെയ്ത അഡീഷ്ണല്‍ അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാറിന് പിഴ ചുമത്തി ഹൈദരാബാദ് ട്രാഫിക് പോലീസ്. നിയമം തെറ്റിച്ച് പാര്‍ക്ക് ചെയ്ത അഡീഷ്ണല്‍ അസിസ്റ്റന്റ് കമ്മീഷ്ണറുടെ കാറിന്റെ ചിത്രങ്ങള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഹൈദരാബാദ് ട്രാഫിക് പോലീസിന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

മഹന്‍കാളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നിയമംലംഘിച്ച് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. നിയമലംഘനത്തിന് ഫൈന്‍ അടിച്ചതിന്റെ ചലാനും ട്രാഫിക്‌ പോലീസ് ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്. അഡീഷ്ണല്‍ ട്രാഫിക് എസിപി ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനമാണിത്. അനധികൃത പാര്‍ക്കിങിന് 235 രൂപയാണ് പിഴ വിധിച്ചത്.

Content Highlights; Top traffic cop instructs officials to challan him for parking violation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram