താത്കാലിക രജിസ്‌ട്രേഷനില്‍ തുടരാനാകില്ല, 27 ന് ശേഷം സാധുതയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്‌


2 min read
Read later
Print
Share

പഴയ സോഫ്റ്റ്വേര്‍ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങള്‍ ഇതുവരെ സ്ഥിര രജിസ്ട്രേഷന്‍ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

ഴയ താത്കാലിക രജിസ്‌ട്രേഷനില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് 27-നു ശേഷം സ്ഥിരം രജിസ്ട്രേഷന്‍ നല്‍കില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ്. പഴയ സോഫ്റ്റ്വേര്‍ സംവിധാനമായ സ്മാര്‍ട്ട് മൂവില്‍ താത്കാലിക രജിസ്ട്രേഷനെടുത്ത അഞ്ഞൂറോളം പുതിയ വാഹനങ്ങള്‍ ഇതുവരെ സ്ഥിര രജിസ്ട്രേഷന്‍ പരിശോധനയ്ക്ക് ഹാജരാക്കിയിട്ടില്ല.

ഏപ്രില്‍ ഒന്നുമുതല്‍ സ്മാര്‍ട്ട് മൂവിന് പകരം 'വാഹന്‍' എന്ന കേന്ദ്രീകൃത ശൃംഖലയിലാണ് പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നേരത്തേ താത്കാലിക രജിസ്ട്രേഷന്‍ നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്ക് സ്ഥിരം രജിസ്ട്രേഷന്‍ അനുവദിക്കാന്‍ അഞ്ചുമാസത്തോളം സ്മാര്‍ട്ട് മൂവ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ താത്കാലിക പെര്‍മിറ്റിലുള്ള ഒട്ടേറെ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നേടി.

ഇതിനു തയ്യാറാവാത്ത വാഹനങ്ങള്‍ 27-നകം ഓഫീസുകളില്‍ ഹാജരാക്കി സ്ഥിര രജിസ്ട്രേഷന്‍ നേടണം. ഇല്ലെങ്കില്‍ പിന്നീട് സ്ഥിര രജിസ്ട്രേഷന്‍ കിട്ടില്ല. വാഹനത്തിന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ലഭിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സംസ്ഥാനത്ത് സ്മാര്‍ട്ട് മൂവില്‍ 1.30 കോടി വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ രേഖകള്‍ കേന്ദ്രീകൃത ശൃംഖലയായ വാഹനിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങി. സോഫ്റ്റ്വേറുകള്‍ വ്യത്യസ്തമാണ്. വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ക്രമീകരണങ്ങളിലും വ്യത്യാസമുണ്ട്. സാങ്കേതികത്തകരാര്‍ ഒഴിവാക്കി ഇത് സന്നിവേശിപ്പിക്കാനുള്ള ശ്രമം വിജയിച്ചതായി അധികൃതര്‍ പറഞ്ഞു.

പരീക്ഷണാടിസ്ഥാനത്തില്‍ 500 വാഹനങ്ങളുടെ വിവരങ്ങള്‍ വാഹനിലേക്കു മാറ്റി. ശേഷിക്കുന്നവയും ഉടന്‍ മാറ്റും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാലും നേരിട്ടെത്തി അപേക്ഷയുടെ പകര്‍പ്പ് നല്‍കേണ്ട അവസ്ഥ ഇപ്പോഴുണ്ട്. വാഹന്‍ സോഫ്റ്റ്വേറില്‍ ഇതിന്റെ ആവശ്യമില്ല. പൂര്‍ണമായും ഓണ്‍ലൈനാണ്.

വില്‍ക്കുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ വാഹനയുടമയ്ക്കുതന്നെ അപേക്ഷ നല്‍കാം. പഴയ വിവരങ്ങള്‍കൂടി വാഹനിലേക്ക് എത്തിയാല്‍ എല്ലാ വാഹന ഉടമകള്‍ക്കും ഈ സേവനം ലഭിക്കും. സ്മാര്‍ട്ട് മൂവില്‍ വാഹനം വാങ്ങുന്നയാളാണ് അപേക്ഷ നല്‍കേണ്ടത്.

ഇതില്‍ വീഴ്ചവരുത്തിയാല്‍ ആദ്യ ഉടമയുടെ പേരില്‍ ഉടമസ്ഥാവകാശം നിലനില്‍ക്കും. വാഹനം കേസില്‍പ്പെട്ടാല്‍ രജിസ്ട്രേഡ് ഉടമ ഉത്തരവാദിത്വം വഹിക്കേണ്ടിവരും. ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ട്.

Content Highlights: Temporary Registration Will Not Be Valid From August 27. Vehicle Owners May Need To Apply For Permanent Registration.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടിത്തുടങ്ങി, തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് 250 രൂപ!

Oct 4, 2019


mathrubhumi

1 min

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയില്‍

Nov 18, 2018


mathrubhumi

1 min

സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ടാക്‌സി സര്‍വീസ് ടെക്‌നോപാര്‍ക്കില്‍

Sep 21, 2018