To advertise here, Contact Us



ചരിത്രം കുറിച്ച് ടാറ്റ; വര്‍ഷത്തില്‍ 10 ലക്ഷം വാഹനങ്ങള്‍ വിറ്റഴിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി


1 min read
Read later
Print
Share

അതിവേഗം വളരുന്ന ലോകത്തെ ആദ്യ 20 കമ്പനികളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ടാറ്റയ്ക്ക് സാധിച്ചു.

രു കലണ്ടര്‍ വര്‍ഷത്തില്‍ 10 ലക്ഷത്തിലേറേ വാഹനങ്ങള്‍ വിറ്റഴിക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മാതാക്കള്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ടാറ്റ മോട്ടോഴ്‌സ്. JATO ഡൈനാമിക്‌സ് പുറത്തുവിട്ട കണക്ക്പ്രകാരം 2018-ല്‍ 10.49 ലക്ഷം വാഹനങ്ങളാണ് ടാറ്റ ഗ്രൂപ്പ് വിറ്റഴിച്ചത്. ഇതിന് തൊട്ടുമുമ്പത്തെ വര്‍ഷം ഇത് 9.86 ലക്ഷം യൂണിറ്റായിരുന്നു. വില്‍പനയില്‍ ചൈനീസ് വാഹന ഭീമന്‍മാരായ SAIC, ചന്‍ഗാന്‍ എന്നിവരെ പിന്നിലാക്കാനും ടാറ്റയ്ക്ക് സാധിച്ചു.

To advertise here, Contact Us

കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് വെഹിക്കിള്‍സ്, യൂട്ടിലിറ്റി വെഹിക്കിള്‍സ്, വാന്‍, പിക്കപ്പ് ട്രക്ക്‌സ് (3.5 ടണ്‍ വരെ) എന്നിവ ഉള്‍പ്പെടെയുള്ള വില്‍പന കണക്കാണിത്. അതിവേഗം വളരുന്ന ലോകത്തെ ആദ്യ 20 കമ്പനികളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനും ടാറ്റയ്ക്ക് സാധിച്ചു. വില്‍പനയുടെ കണക്കില്‍ ലോകത്തെ പതിനാറാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോഴ്‌സ്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പാണ് ഒന്നാമത്. ടൊയോട്ട രണ്ടാം സ്ഥാനത്തും.

ടാറ്റ ഗ്രൂപ്പിന്റെ ആകെ വില്‍പനയില്‍ 50 ശതമാനവും ഇന്ത്യയിലാണ്. പ്രീമിയം കാറുകളില്‍ 5.5 ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറും ടാറ്റ ഗ്രൂപ്പിന്റെ വില്‍പനയില്‍ നിര്‍ണായമായ പങ്കുവഹിച്ചിട്ടുണ്ട്.

Content Highlights;TATA Motors first Indian automaker to sell 1 million units in a year

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us