തമിഴ്നാട്ടില്‍ ഇനി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് നിലവാരത്തിലുള്ള ഹെല്‍മറ്റും നല്‍കണമെന്ന് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശം. ബൈക്ക് അപകടങ്ങളും അതേതുടര്‍ന്നുള്ള മരണങ്ങളും കൂടി വരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.
1989-ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 138(4 )(f) അനുസരിച്ച് മോട്ടോര്‍ സൈക്കിള്‍ വാങ്ങുമ്പോള്‍ ബ്യുറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേഡ് അനുശാസിക്കുന്ന നിലവാരത്തിലുള്ള ഹെല്‍മറ്റ് നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
തമിഴ്നാട്ടിലെ ഹെല്‍മറ്റ് നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഉയര്‍ന്ന നിലവാരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്ന നിര്‍ദേശം അപകട മരണങ്ങളും തലയ്ക്ക് ഏല്ക്കുന്ന ആഘാതങ്ങളും കുറയ്ക്കുമെന്നും സംഘടന അഭിപ്രായപ്പെട്ടു.
2018-ല്‍ തമിഴ്നാട്ടിലുണ്ടായ അപകട മരണങ്ങളില്‍ 33 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ നിന്നുള്ളതാണ്. ഈ സാഹചര്യത്തിലാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
Content Highlights: Tamil Nadu Govt Makes BIS Certified Helmets Mandatory When Buying New 2-Wheeler