ബാറ്ററി വാഹനങ്ങള്‍ക്കുള്ള സബ്‌സിഡി ഇനിമുതല്‍ ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു മാത്രം. ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് ഇനി മുതല്‍ സബ്‌സിഡി ലഭിക്കില്ല.
ഇരുചക്രവാഹനങ്ങള്‍ക്കാണ് ഇത് കര്‍ശനമാക്കിയത്. ഫാസ്റ്റര്‍ അഡാപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ ഇന്ത്യ (ഫെയിം) പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണിത്.
സബ്‌സിഡിക്കായി 10,000 കോടിയാണ് രണ്ടാംഘട്ടത്തില്‍ വകയിരുത്തിയത്. മൂന്നു വര്‍ഷമാണ് ഫെയിം രണ്ടിന്റെ കാലാവധി. ബാറ്ററി വാഹനങ്ങളുടെ പ്രചാരണത്തിനായി 2015-ലാണ് കേന്ദ്രം ഫെയിം പദ്ധതി തുടങ്ങിയത്.
വിദേശരാജ്യങ്ങളില്‍ ഒറ്റ ചാര്‍ജിന് 800 കിലോമീറ്റര്‍വരെ ക്ഷമതയുള്ള ബാറ്ററികള്‍ വികസിപ്പിച്ചുതുടങ്ങി. അഞ്ചുമിനിറ്റുകൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുന്ന ഇത്തരം ബാറ്ററികളുെട വികസനമാണ് സബ്‌സിഡി നിയന്ത്രിച്ചതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.
ഫെയിം രണ്ടിലെ നിര്‍ദേശങ്ങള്‍
* ഇരുചക്രവാഹനങ്ങളില്‍ ലെഡ്-ആസിഡ് ബാറ്ററികള്‍ പാടില്ല
* ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുറഞ്ഞത് 80 കിലോമീറ്റര്‍ പോകാനാകണം.
* മണിക്കൂറില്‍ കുറഞ്ഞത് 40 കിലോമീറ്റര്‍ വേഗം വേണം.
* ബാറ്ററിയുടെ ക്ഷമതയ്ക്കനുസരിച്ചാണ് സബ്‌സിഡി.
Content Highlights: Subsidy Only for Lithium Iron Battery vehicles