നികുതിക്കൊപ്പം വൈദ്യുതി നിരക്കിലും ഇളവ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി


1 min read
Read later
Print
Share

ആദ്യവര്‍ഷം ശരാശരിയിലും കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കിയശേഷം വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും.

ന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ കെ.എസ്.ഇ.ബി. വൈദ്യുതവാഹനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കും. ഇതിനായി സംസ്ഥാനത്തൊട്ടാകെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

ആദ്യവര്‍ഷങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് ശരാശരിയിലും കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കാന്‍ തയ്യാറാണെന്ന് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചു. ഈ വര്‍ഷം തന്നെ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വൈദ്യുത ഓട്ടോറിക്ഷകള്‍ വ്യാപിപ്പിക്കാന്‍ മുന്‍ഗണന നല്‍കും. വൈദ്യുതവാഹന നയമനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതവാഹനങ്ങള്‍ക്ക് പൊതുചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സി കെ.എസ്.ഇ.ബി.യാണ്.

2020-ഓടെ വൈദ്യുതി ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന രണ്ടുലക്ഷം ഇരുചക്രവാഹനങ്ങളും 50,000 മുച്ചക്രവാഹനങ്ങളും 1000 ചരക്കുവാഹനങ്ങളും 100 ബോട്ടുകളും പുറത്തിറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 2022-ഓടെ 10 ലക്ഷം വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ വാഹനങ്ങള്‍ പുറത്തുനിന്ന് വാങ്ങാനും തുടര്‍ന്ന് വാഹനങ്ങള്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനും നടപടിയെടുക്കും. പുതിയ വാഹനങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും.

ബാറ്ററി ചാര്‍ജിങ് സ്റ്റേഷനും അനുബന്ധ സേവനങ്ങളും നല്‍കുന്ന ബഹുരാഷ്ട്ര കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വൈദ്യുതവാഹന വ്യാപാരികള്‍, ആസൂത്രണരംഗത്തെ വിദഗ്ധര്‍, ഗതാഗത, ഊര്‍ജ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഉടന്‍ ചേരും.

വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും

ആദ്യവര്‍ഷം ശരാശരിയിലും കുറഞ്ഞനിരക്കില്‍ വൈദ്യുതി നല്‍കിയശേഷം വരുംവര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും. അന്തഃസംസ്ഥാന പ്രസരണശൃംഖല ശക്തിപ്പെടുത്തി വൈദ്യുതിലഭ്യത ഉറപ്പുവരുത്താനുള്ള സാങ്കേതിക പ്രവൃത്തികള്‍ നടക്കുകയാണ്.

-കെ.എസ്.ഇ.ബി. അധികൃതര്‍

Content Highlights: Subsidy On Electricity Bill For Electric Vehicle

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാര്‍ഡുണ്ടോ... ബസില്‍ ടിക്കറ്റെടുക്കാം

Nov 20, 2019


mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019