ഒന്നാമന്‍ മാരുതി ബ്രെസ തന്നെ; ന്യൂജന്‍ ഹ്യുണ്ടായ് വെന്യു തൊട്ടുപിന്നില്‍...


ബ്രെസയുടെ വില്‍പന കണക്കുമായി 108 യൂണിറ്റിന്റെ വ്യത്യാസം മാത്രമാണ് പുതിയ വെന്യുവിനുള്ളത്.

ബ് കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ 2019 ജൂണ്‍ മാസത്തെ വില്‍പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മാരുതി സുസുക്കി ബ്രെസ. കഴിഞ്ഞ മാസം 8,871 യൂണിറ്റ് ബ്രെസ വിറ്റഴിച്ചാണ് മാരുതി ഒന്നാമതെത്തിയത്. അതേസമയം എതിരാളികളെയെല്ലാം ഞെട്ടിച്ച് രണ്ടാം സ്ഥാനത്തെത്തിയത് ഹ്യുണ്ടായുടെ ഏറ്റവും പുതിയ മോഡലായ വെന്യുവാണ്. ആകെ 8,763 യൂണിറ്റ് വെന്യുവാണ് കഴിഞ്ഞ മാസം ഹ്യുണ്ടായ് വിറ്റഴിച്ചത്.

ബ്രെസയുടെ വില്‍പന കണക്കുമായി 108 യൂണിറ്റിന്റെ വ്യത്യാസം മാത്രമാണ് പുതിയ വെന്യുവിനുള്ളത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ജനപ്രീതി നേടിയ വെന്യുവിന് ഇതിനോടകം 35000 ത്തിലേറെ ബുക്കിങ്ങും ലഭിച്ചിട്ടുണ്ട്. നിലവില്‍ ആറ് മാസത്തോളം വെയ്റ്റിങ് പിരീഡും ഹ്യുണ്ടായ് വെന്യുവിനുണ്ട്.

ഒന്നാം സ്ഥാനത്താണെങ്കിലും കഴിഞ്ഞ വര്‍ഷം ജൂണിലുള്ളതിനെക്കാള്‍ 17.19 ശതമാനം വില്‍പന കുറവാണ് ബ്രെസയ്ക്ക്. പട്ടികയില്‍ ബ്രെസയ്ക്കും വെന്യുവിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് മഹീന്ദ്ര എക്‌സ്‌യുവി 300 മോഡലാണ്. 4,769 XUV 300 കഴിഞ്ഞ മാസം കമ്പനി വിറ്റഴിച്ചു. 4170 യൂണിറ്റോടെ ടാറ്റ നെക്‌സോണും 3254 യൂണിറ്റോടെ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടും നാലും അഞ്ചും സ്ഥാനത്തെത്തി. ഹോണ്ട ബിആര്‍വി, മഹീന്ദ്ര ടിയുവി 300 എന്നിവ യഥാക്രം 1268, 1210 യൂണിറ്റുകള്‍ വിറ്റഴിച്ച് ആറും ഏഴും സ്ഥാനത്തെത്തി.

Content Highlights; Sub compact suv sales, maruti brezza, hyundai venue

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram