മീ ടൂ ആരോപണം; ടാറ്റാ മോട്ടോര്‍സ് ഉദ്യോഗസ്ഥന്‍ അവധിയില്‍


ഇതോടെ ബോളിവുഡിനെയും മാധ്യമസ്ഥാപനങ്ങളെയും പിടിച്ചുലച്ച #മീറ്റൂ ഹാഷ്ടാഗ് കാമ്പയിന്‍ കോര്‍പ്പറേറ്റ് മേഖലയിലേക്കും കടന്നിരിക്കുകയാണ്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ടാറ്റാ മോട്ടോര്‍സിലെ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിത അവധിയില്‍. ടാറ്റാ മോട്ടോര്‍സിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി സുരേഷ് രംഗരാജനാണ് അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

ഇതോടെ ബോളിവുഡിനെയും മാധ്യമസ്ഥാപനങ്ങളെയും പിടിച്ചുലച്ച #മീ ടൂ ഹാഷ്ടാഗ് കാമ്പയിന്‍ കോര്‍പ്പറേറ്റ് മേഖലയിലേക്കും കടന്നിരിക്കുകയാണ്. ആരോപണങ്ങളില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ഉചിതമായ നടപടി അന്വേഷണം പൂര്‍ത്തിയായ ഉടന്‍ സ്വീകരിക്കുമെന്നും ടാറ്റ മോട്ടോര്‍സ് ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച @TheRestlessQuil എന്ന ട്വിറ്റര്‍ ഐഡിയിലാണ് സുരേഷ് രംഗരാജനെതിരെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ വനിതാ ജീവനക്കാരുടെ ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. അന്ന് രാത്രിതന്നെ സുരേഷ് രംഗരാജനെ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി അറിയിച്ചുകൊണ്ട് ടാറ്റാ മോട്ടോര്‍സ് ട്വീറ്റ് ചെയ്തു. രംഗരാജന്‍ ഇതേകുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതിനോടകം നിരവധി പ്രമുഖര്‍ മീ ടൂ കാമ്പയിനിന്റെ ഭാഗമായി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍, മലയാളി നടന്‍ മുകേഷ്, സംവിധായകന്‍ സുഭാഷ് കപൂര്‍, ഗാനരചയിതാവ് വൈരമുത്തു എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram