സഹാറ ഇവോള്‍സ് എന്ന ഇലക്ട്രിക് വാഹന ബ്രാന്റുമായി സഹാറ ഗ്രൂപ്പ് വാഹന മേഖലയിലേക്ക് ചുവടുവയ്ക്കുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍, ബൈക്ക്, ത്രീ വീലര്‍, കാര്‍ഗോ വാഹനങ്ങള്‍ എന്നിവ ഈ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങും. ലക്‌നൗവിലാണ് സഹാറ ഇവോള്‍സ് അവതരിച്ചത്. ഘട്ടം ഘട്ടമായി രാജ്യത്തെ ടയര്‍ 2, ടയര്‍ 3 സിറ്റികളില്‍ ഈ സാമ്പത്തിക വര്‍ഷം അവാസനത്തോടെ പ്രവര്‍ത്തനം ആരംഭിക്കാനാണ് സഹാറ ലക്ഷ്യമിടുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്തുടനീളം ശൃംഖല വര്‍ധിപ്പിക്കും.
ആവശ്യാനുസരണം എടുത്തു മാറ്റാവുന്ന ലൈറ്റ് വെയ്റ്റ് ലിഥിയം അയേണ്‍ ബാറ്ററിയാണ് സഹാറ വാഹനങ്ങളില്‍ നല്‍കിയത്. പെട്രോള്‍ വാഹനങ്ങള്‍ക്ക് കിലോ മീറ്ററിന് രണ്ട് രൂപ ചെലവ് വരുമ്പോള്‍ സഹാറ വാഹനങ്ങളില്‍ കിലോ മീറ്ററിന് 20 പൈസ ചെലവ് മാത്രമേയുള്ളവെന്ന് കമ്പനി വ്യക്തമാക്കുന്നു. സാധാരണ ഇന്ധന വാഹനങ്ങളെക്കാള്‍ പരിപാലന ചെലവ് അഞ്ച് മടങ്ങോളം സഹാറയ്ക്ക് കുറവാണെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒറ്റ ചാര്‍ജില്‍ 55-150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നതായിരിക്കും സഹാറ ഇ-വാഹനങ്ങള്‍. ഫാസറ്റ് ചാര്‍ജിങ് സംവിധാനം വഴി ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 40 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കളുടെ സൗകര്യത്തിനായി രാജ്യത്തെ വിവിധ ഇടങ്ങളിലെ സര്‍വ്വീസ് സ്‌റ്റേഷനുകളില്‍ ബാറ്ററി സ്വാപ്പിങ് സംവിധാനവും കമ്പനി ഒരുക്കും. മൊബൈല്‍ ആപ്പ് വഴി ജിപിഎസ് ട്രാക്കിങ് സംവിധാനവും സഹാറ വാഹനങ്ങളിലുണ്ട്.
Content Highlights; Sahara Evols, Sahara Electric Vehicles, Evols Brand