To advertise here, Contact Us



മിസൈലിനെ വരെ പ്രതിരോധിക്കും; പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ 'ബോയിങ് 777' വിമാനം


1 min read
Read later
Print
Share

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ഇവയിലുണ്ടാവും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ്‌കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എന്നിവര്‍ക്കു സഞ്ചരിക്കാനായി ഇന്ത്യ വാങ്ങുന്ന രണ്ട് ബോയിങ് 777 വിമാനങ്ങള്‍ ജൂലായിലെത്തും. വ്യോമസേനയിലെ പൈലറ്റുമാരായിരിക്കും ഇവ പറത്തുക. എയര്‍ ഇന്ത്യയുടെ എന്‍ജിനിയറിങ് വിഭാഗമായ എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡിനാണ് പരിപാലനച്ചുമതല.

To advertise here, Contact Us

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ ഇവയിലുണ്ടാവും. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇപ്പോള്‍ യാത്രചെയ്യുന്നത് എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനങ്ങളിലാണ്. 'എയര്‍ ഇന്ത്യ വണ്‍' എന്നാണ് ഇവ അറിയപ്പെടുന്നത്. വ്യോമസേന പറത്തുന്ന പുതിയ വിമാനങ്ങള്‍ 'എയര്‍ ഫോഴ്‌സ് വണ്‍' എന്നാകും അറിയപ്പെടുക.

പുതിയ വിമാനങ്ങള്‍ പറത്താന്‍ വ്യോമസേനയിലെ അഞ്ചാറ് പൈലറ്റുമാരെ അമേരിക്കന്‍ കമ്പനിയായ ബോയിങ് പരിശീലിപ്പിച്ചിട്ടുണ്ട്. ഏതാനും പൈലറ്റുമാരെക്കൂടി ഉടന്‍ പരിശീലിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ത്യക്കായി പ്രത്യേകം രൂപകല്പന ചെയ്തവയാണ് പുതിയ വിമാനങ്ങള്‍. ലാര്‍ജ് എയര്‍ക്രാഫ്റ്റ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷേഴ്‌സ് എന്നു വിളിക്കുന്ന അത്യാധുനിക മിസൈല്‍ പ്രതിരോധസംവിധാനം ഇവയിലുണ്ടാകും. മിസൈലുകളില്‍നിന്ന് സുരക്ഷ നല്‍കാനുള്ള സെല്‍ഫ് പ്രൊട്ടക്ഷന്‍ സ്യൂട്‌സുമുണ്ടാകും. 19 കോടി ഡോളര്‍ (ഏകദേശം 1300 കോടി രൂപ) മുടക്കി രണ്ടു മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ ഫെബ്രുവരിയിലാണ് ഇന്ത്യ യു.എസുമായി കരാറായത്.

Content Highlights; prime minister, presidents new aircraft to have missile defence system

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയില്‍

Nov 18, 2018


mathrubhumi

2 min

കാത്തിരിപ്പിന് വിരാമം; ബജാജ് ക്യൂട്ട് അടുത്ത മാസം മുതല്‍ കേരളത്തില്‍

Jul 30, 2018


mathrubhumi

1 min

കൊച്ചിയില്‍ കുട്ടികള്‍ക്ക് പെയിന്റടിച്ച് കളിക്കാൻ 45 ലക്ഷത്തിന്റെ വോൾവോ !

Nov 28, 2017

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us