ഭേദഗതി വരുത്തിയ ഗതാഗത നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയേയും സംബന്ധിച്ച് സാധാരണ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി കേരളാ പോലീസിന്റെ വീഡിയോ. സിനിമയിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് രസകരമായ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി അനുസരിച്ച് ഉയര്‍ന്ന പിഴ ഈടാക്കാനായിരുന്നു കേരളം തീരുമാനിച്ചിരുന്നത്. എന്നാല്‍, പലകോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴ കുറയ്ക്കാന്‍ കേരളം തയാറാകുകയായിരുന്നു. എന്നാല്‍, ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കും.
പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങള്‍ക്ക് ആദ്യകുറ്റത്തിന് നിലവിലെ പിഴയായ 500 രൂപ 250 ആയും കുറ്റം ആവര്‍ത്തിച്ചാല്‍ 1500 എന്നത് 500 രൂപയായും പുതുക്കി.
പുതുക്കിയ പിഴ
- ഉത്തരവ് പാലിക്കാതിരിക്കുക, തെറ്റായ വിവരവും രേഖയും നല്‍കുക-1000
- കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി: 1000
- അതിവേഗം: ആദ്യകുറ്റത്തിന് എല്‍.എം.വി. 1500 (1000 മുതല്‍ 2000 വരെ) മീഡിയം-ഹെവി 3000 (2000 മുതല്‍ 4000 വരെ).
- അപകടകരമായ ഡ്രൈവിങ് (മൊബൈല്‍ ഫോണ്‍ ഉപയോഗം): 2000 രൂപയും സാമൂഹികസേവനവും.കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയും സാമൂഹികസേവനവും.
- മത്സരയോട്ടം: ആദ്യകുറ്റത്തിന് 5000
- റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍: ശബ്ദവായു മലിനീകരണം ആദ്യകുറ്റത്തിന് 2000
- പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍: ആദ്യ കുറ്റത്തിന് 3000. കുറ്റം ആവര്‍ത്തിച്ചാല്‍ 7500
- അമിതഭാരം: പരമാവധി 10,000 രൂപ. വാഹനം നിര്‍ത്താതെ പോയാല്‍ 20,000
- കൂടുതല്‍ യാത്രക്കാരെ കയറ്റല്‍: ഓരോ അധിക യാത്രക്കാരനും 100 രൂപ
- ആംബുലന്‍സിനും ഫയര്‍ സര്‍വീസിനും സൈഡ് കൊടുക്കാതിരിക്കല്‍: 5000
- ഇന്‍ഷുറന്‍സ് ഇല്ലാതെ: 2000 (മാറ്റമില്ല) കുറ്റം ആവര്‍ത്തിച്ചാല്‍ 2000
- രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ: ആദ്യകുറ്റത്തിന് 3000