അന്തര്‍നഗര യാത്രയ്ക്കു സഹായിക്കുന്ന സ്മാര്‍ട്ട് മൊബൈല്‍ സൊലൂഷനായ 'ഒല ഔട്ട്സ്റ്റേഷന്‍' ആപ്പില്‍ ഒലയും ഗൂഗിളും കൈകോര്‍ക്കും. ഇതനുസരിച്ച് ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കു യാത്ര ചെയ്യുന്നയാള്‍ മൊബൈല്‍ ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോള്‍ ഒല ഔട്ട്സ്റ്റേഷന്‍ ആപ്പിലേക്ക് ഡയറക്ട് ചെയ്യപ്പെടുന്നു. ഈ പങ്കാളിത്തം വഴി മുംബൈ, ബെംഗളരൂ, ചെന്നൈ, പുണെ, ഹൈദരാബാദ് തുടങ്ങി 23 നഗരങ്ങളില്‍ നിന്ന് 215 വണ്‍വേ റൂട്ടുകളിലേക്ക് ബുക്കിങ് നടത്താം.
ഒരിക്കല്‍ ഗൂഗിള്‍ മാപ്പില്‍ ലക്ഷ്യം ടൈപ്പു ചെയ്താല്‍ യാത്രക്കാരന് ഒലയിലെ കമ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇവിടെ നിന്ന് യാത്രക്കാരനെ നേരെ ഒലയുടെ ബുക്കിങ് സ്‌ക്രീനിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. തുടര്‍ന്ന് യാത്രക്കാരന് ബുക്കിങ് നടത്താം.
Share this Article
Related Topics