സസ്പെന്ഷന് റദ്ദാക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഒല 15 ലക്ഷം രൂപ പിഴയടച്ചു. അനധികൃത ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഒലയുടെ ലൈസന്‍സ് ആറുമാസത്തേക്ക് ആര്‍.ടി.ഒ. റദ്ദാക്കിയത്.
റോഡ്-ഗതാഗത, സുരക്ഷാ കമ്മിഷണര്‍ വി.പി. ഇക്കേരിയുടെ നിര്‍ദേശ പ്രകാരമാണ് തിങ്കളാഴ്ച ഒല 15 ലക്ഷം രൂപ പിഴയടച്ചത്. പിഴ അടച്ചതിനാല്‍ സര്‍വീസ് നടത്താനുള്ള നിയമപരമായ അനുമതി ലഭിക്കുമെന്ന് വി.പി. ഇക്കേരി പറഞ്ഞു.
ലൈസന്‍സ് റദ്ദാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഉത്തരവ് പുനഃപരിശോധിച്ചത് രാഷ്ട്രീയസമ്മര്‍ദത്തെ തുടര്‍ന്നാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ലൈസന്‍സ് റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ച കാര്യം ഞായറാഴ്ച ഗതാഗതമന്ത്രി ഡി.സി. തമ്മണ്ണയാണ് അറിയിച്ചത്. ഒല സാധാരണപോലെ സര്‍വീസ് നടത്തുമെന്ന് സാമൂഹികക്ഷേമ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ ട്വിറ്ററിലും കുറിച്ചിരുന്നു.
അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്. ആറു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് മാര്‍ച്ച് 18-ന് ഗതാഗതവകുപ്പ് പുറപ്പെടുവിച്ചെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒല വിവരമറിഞ്ഞത്.
സംസ്ഥാനത്ത് ബൈക്ക് ടാക്‌സിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ഒല, റാപ്പിഡോ എന്നീ കമ്പനികള്‍ അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിവരികയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ അനധികൃതമായി സര്‍വീസ് നടത്തിയ 500 ബൈക്ക് ടാക്‌സികള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയായിട്ടില്ലായിരുന്നു.
Contant Highlights: Ola Online Taxi Paid 15 Lakh Penalty For Get Back Licence