ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക അനുമതി വേണ്ട -ഹൈക്കോടതി


1 min read
Read later
Print
Share

ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017-ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.

കൊച്ചി: ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സിവാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഈ വിഭാഗത്തില്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാ-ചരക്കു വാഹനം ഓടിക്കാന്‍ പ്രത്യേകാനുമതി ആവശ്യമില്ലെന്ന 2017-ലെ സുപ്രീംകോടതിവിധി മുന്‍നിര്‍ത്തിയാണ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ ഉത്തരവ്.

തിരൂരിലെ നൂറുമോന്‍ ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജി തീര്‍പ്പാക്കിയാണിത്. ഇവര്‍ക്ക് ടാക്‌സി ബാഡ്ജിന് ചട്ടത്തില്‍ പറയുന്ന വിദ്യാഭ്യാസയോഗ്യതയില്ലെന്ന് വിലയിരുത്തി പൊതുവാഹനം ഓടിക്കാനുള്ള അനുമതി തിരൂര്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ നിഷേധിച്ചിരുന്നു. അതു ചോദ്യംചെയ്താണ് ഹര്‍ജിക്കാര്‍ 2012-ല്‍ ഹൈക്കോടതിയെ സമീപിച്ചത്.

Content Highlights; No need special permission for Light taxi vehicles if they have light motor vehicle licence

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടിത്തുടങ്ങി, തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് 250 രൂപ!

Oct 4, 2019


mathrubhumi

1 min

ആസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയില്‍

Nov 18, 2018


mathrubhumi

1 min

സംസ്ഥാനത്തെ ആദ്യ ഇലക്ട്രിക് ടാക്‌സി സര്‍വീസ് ടെക്‌നോപാര്‍ക്കില്‍

Sep 21, 2018