വാഹനപരിശോധനയ്ക്ക് പോലീസിന് ഇലക്ട്രിക് വാഹനങ്ങളും; 14 ഇ-കാറുകള്‍ ഉടനെത്തും


1 min read
Read later
Print
Share

വാഹനപരിശോധനാ സമയത്ത് ഓണ്‍ലൈനില്‍ പിഴ സ്വീകരിക്കുന്ന ഇ-പോസ് മെഷീനുകളും ജനുവരിയില്‍ സ്‌ക്വാഡിന് കൈമാറും.

വാഹന പരിശോധനയ്ക്ക് മോട്ടോര്‍വാഹനവകുപ്പ് വൈദ്യുത പട്രോളിങ് വാഹനങ്ങള്‍ നിരത്തിലിറക്കും. 14 വൈദ്യുത കാറുകളാണ് വാഹനപരിശോധനാ സ്‌ക്വാഡിന് നല്‍കുക. ഒരു മാസത്തിനുള്ളില്‍ ഇവ സേഫ് കേരള സ്‌ക്വാഡിന് കൈമാറും.

വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ 10 ശതമാനം വൈദ്യുത വാഹനങ്ങളാകണമെന്ന് തീരുമാനിച്ചിരുന്നു. പരിശോധനയ്ക്ക് വൈദ്യുതവാഹനങ്ങള്‍ വാടകയ്‌ക്കെടുക്കാനായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്.

എന്നാല്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ നിശ്ചിയിക്കുന്നതിലെ ബുദ്ധിമുട്ടുകാരണം സ്വന്തമായി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ വകുപ്പുകളൊന്നും വൈദ്യുത വാഹനങ്ങള്‍ വാടകയ്ക്ക് ഉപയോഗിക്കുന്നില്ല. അതിനാല്‍ വ്യവസ്ഥകളും നിശ്ചയിച്ചിട്ടില്ല.

14 കാറുകള്‍ക്കും വേണ്ട ചാര്‍ജിങ് സെന്ററുകള്‍ സജ്ജീകരിക്കുക വാഹനനിര്‍മാണ കമ്പനിയാണ്. സേഫ് കേരള സ്‌ക്വാഡിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമുകളിലായിരിക്കും ഇവ വിന്യസിക്കുക.

ഇ-പോസ് മെഷിനുകള്‍ ജനുവരിയില്‍

വാഹനപരിശോധനാ സമയത്ത് ഓണ്‍ലൈനില്‍ പിഴ സ്വീകരിക്കുന്ന ഇ-പോസ് മെഷീനുകളും ജനുവരിയില്‍ സ്‌ക്വാഡിന് കൈമാറും. ഇതില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം.

75 വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കും

സേഫ് കേരള സ്‌ക്വാഡുകള്‍ക്കുള്ള മറ്റു 75 വാഹനങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വാടകയ്ക്കെടുക്കും. ഇവ ലഭിച്ചാലുടന്‍ സ്‌ക്വാഡുകള്‍ 24 മണിക്കൂറും പരിശോധന നടത്തും.

Content Highlights: Motor Vehicle Department Will Deploy Electric Patrol Vehicles For Vehicle Inspection

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019


mathrubhumi

1 min

ലൈസന്‍സ് തിരികെ ലഭിക്കാന്‍ 15 ലക്ഷംരൂപ പിഴയടച്ചു; ഒല ടാക്‌സികള്‍ വീണ്ടും നിരത്തിലേക്ക്

Mar 26, 2019


mathrubhumi

1 min

ബി.എം.ടി.സി. വൈദ്യുതബസ് ഓടാന്‍ വൈകും; കേന്ദ്ര സബ്സിഡി നഷ്ടപ്പെട്ടേക്കും

Feb 13, 2019