കൊച്ചി: റോഡിലെ നിയമംതെറ്റിച്ചുള്ള ഗതാഗതം നിരീക്ഷിക്കാന്‍ സ്ഥാപിച്ച ക്യാമറകള്‍ പലയിടത്തും നിര്‍ജീവം. ജീവനുള്ളവയുടെ കണ്ണില്‍ പതിയുന്ന ദൃശ്യങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതിനും കാലതാമസം. നോട്ടീസയച്ചാലും പിഴയടയ്ക്കാന്‍ വൈകുന്നതും പ്രശ്നം.
'മൂന്നാം കണ്ണ്' ഉള്‍പ്പടെയുള്ള പുതിയ നിരീക്ഷണ സംവിധാനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥരും ജനവും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയാണ് മൂന്നാംകണ്ണ്. ഇതനുസരിച്ച് ഗതാഗതലംഘനങ്ങളുടെ ഫോട്ടോയെടുത്ത് അയച്ചുകൊടുത്താല്‍ നടപടിയെടുക്കും. ലഭിക്കുന്ന ദൃശ്യം അധികൃതര്‍ വാഹനയുടമയ്ക്ക് അയച്ചുകൊടുക്കും. നിയമപ്രകാരം നടപടിയെടുക്കാന്‍ ഈ ഫോട്ടോ മതി.
കേരളത്തിലെ റോഡുകളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിയമലംഘകരെ പിടികൂടാന്‍ വകുപ്പിനുമാത്രമായി കഴിയുന്നില്ല. അതിനു പരിഹാരമായാണ് മൂന്നാംകണ്ണ് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. പക്ഷേ, അത് എല്ലായിടത്തും പ്രാവര്‍ത്തികമായിട്ടില്ല.
ഇപ്പോള്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തി, അവ പരിശോധിച്ച് ഉടമയ്ക്ക് നോട്ടീസയക്കാനുള്ള ചെലവ് ഏകദേശം 49 രൂപയാണ്. ദൃശ്യങ്ങള്‍ലഭിച്ച് അതില്‍ കണ്‍ട്രോള്‍റൂമില്‍നിന്ന് നോട്ടീസയയ്ക്കാന്‍ രണ്ടു മാസംവരെ വൈകിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. മൂന്നാംകണ്ണിലാകട്ടെ അപ്പോള്‍ത്തന്നെ സന്ദേശം അപകടമുണ്ടാക്കിയ വാഹനമുടമയ്ക്ക് ലഭിക്കും.
Content Highlights; Motor vehicle department depends third eye to monitor traffic violations