ആവശ്യക്കാര്‍ വര്‍ധിച്ചു; നിര്‍ത്തിവെച്ച എംജി ഹെക്ടറിന്റെ ബുക്കിങ് പുനരാരംഭിക്കുന്നു?


1 min read
Read later
Print
Share

അടുത്ത മാസം മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനും എംജി തീരുമാനിച്ചിട്ടുണ്ട്..

എംജി ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വിയുടെ ബുക്കിങ് ഒക്ടോബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് സൂചന. നേരത്തെ ബുക്കിങ് ക്രമാതീതമായി വര്‍ധിച്ചതോടെ ഹെക്ടറിന്റെ ബുക്കിങ് എംജി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ജൂണ്‍ 27ന് പുറത്തിറങ്ങിയ ഹെക്ടറിനെ തേടി ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ആവശ്യക്കാരെത്തുകയും 21,000ത്തോളം ബുക്കിങ്ങും ലഭിച്ചതോടെയാണ് തുടര്‍ന്നുള്ള ബുക്കിങ് നിര്‍ത്തിവെയ്ക്കാന്‍ എംജി ഇന്ത്യ തീരുമാനിച്ചിരുന്നത്.

അടുത്ത മാസം മുതല്‍ ഹലോല്‍ നിര്‍മാണ കേന്ദ്രത്തിലെ മാസംതോറുമുള്ള പ്രൊഡക്ഷന്‍ കപ്പാസിറ്റി 3,000 യൂണിറ്റാക്കി ഉയര്‍ത്താനും എംജി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഇത് 2000 യൂണിറ്റാണ്. ഹെക്ടറിന്റെ ഉയര്‍ന്ന വകഭേദങ്ങളായ സ്മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരെന്നും 50 ശതമാനം ഉപഭോക്താക്കളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുക്കുന്നതെന്നും നേരത്തെ എംജി വ്യക്തമാക്കിയിരുന്നു.

12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയില്‍ ഹെക്ടറിന്റെ എക്സ്ഷോറൂം വില. ഐ സ്മാര്‍ട്ട് സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഭ്യമാകുന്ന അന്‍പതിലേറെ കണക്റ്റഡ് ഫീച്ചേഴ്‌സ് എതിരാളികളില്‍നിന്ന് ഹെക്ടറിനെ വ്യത്യസ്തമാക്കും. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

source - carwale

Content Highlights; MG Hector SUV booking to re open on october 1

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പൈതൃകതീവണ്ടിയില്‍ ആഡംബരം മാത്രമേയുള്ളു, യാത്രയ്ക്ക് ആളില്ല

Jan 20, 2019


mathrubhumi

1 min

ടാക്‌സി വാഹനങ്ങള്‍ക്ക് ജി.പി.എസ്; വാഹന ഉടമകള്‍ക്ക് വരുത്തുന്നത് 12,000 രൂപയുടെ അധികബാധ്യത

May 14, 2019