പേമാരിയും വെള്ളപ്പൊക്കവും ദുരിതം വിതച്ച കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മെഴ്‌സിഡിസ് ബെന്‍സ് 30 ലക്ഷം രൂപ നല്‍കും. 25 ലക്ഷം രൂപ കമ്പനി നേരിട്ടും ബാക്കി 5 ലക്ഷം രൂപ കേരളത്തിലെ വിവിധ മെഴ്‌സിഡിസ് ബെന്‍സ് ഡീലര്‍മാരും സമാഹരിച്ചാണ് മുഖ്യമന്ത്രിക്ക് കൈമാറുക. പ്രളയത്തില്‍ അകപ്പെട്ട ബെന്‍സ് കാറുകള്‍ സൗജന്യമായി അടുത്തുള്ള ഡീലര്‍ഷിപ്പിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ധനസഹായത്തിനൊപ്പം വെള്ളത്തിലായ വാഹനങ്ങള്‍ക്ക് അടിയന്തര സര്‍വ്വീസ് വാഗ്ദാനവും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്. കേടുപാട് സംഭവിച്ച വാഹനങ്ങള്‍ക്ക് ആവശ്യമായ സ്‌പെയര്‍ പാര്‍ട്ടുകള്‍ എത്രയും പെട്ടെന്ന് എല്ലായിടത്തും ലഭ്യമാക്കി വളരെ വേഗത്തില്‍ ഈ കാറുകളെല്ലാം തിരിച്ച് നിരത്തിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഇതിനായി പ്രത്യേക ടെക്‌നിക്കല്‍ ടീമിനെയും ചുമതലപ്പെടുത്തും. സ്‌പെയര്‍ പാര്‍ട്ടുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും നല്‍കും. ഇന്‍ഷുറന്‍സ് ക്ലെയിമിനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കും.
Content Highlights; Mercedes-Benz Donates ? 30 Lakh To Kerala Flood Relief