വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് വിപുലമായ സര്‍വീസ് സൗകര്യവുമായി ബെന്‍സ്


1 min read
Read later
Print
Share

കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ മെഴ്‌സിഡസ് ബെന്‍സ് നല്‍കും

കൊച്ചി: ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വിപുലമായ സര്‍വീസ് സൗകര്യം നല്‍കുന്നു. കൊച്ചി, കോഴിക്കോട്, കോലാപൂര്‍, സാംഗ്ലി, വഡോദര തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് സേവനം. ഈ നഗരങ്ങളിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്കത്തില്‍പ്പെട്ട വാഹനങ്ങള്‍ക്ക് അടിയന്തര പരിശോധന നടത്താനായി പ്രത്യേക ദൗത്യ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി ഉപഭോക്താക്കള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറാക്കും.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ മെഴ്‌സിഡസ് ബെന്‍സ് നല്‍കും. ഇതിന് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 28.60 ലക്ഷം രൂപയും, കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും കമ്പനി നല്‍കും.

നിര്‍ണായകമായ പാര്‍ട്സുകള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇന്‍ഷുറന്‍സിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഡെയിംലര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്ത്യയുടെ സേവനങ്ങള്‍ ലഭ്യമാണ്. ഡിഎഫ്എസ് ഇന്ത്യ ടീം തന്നെ അതത് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാറിന്റെ തകരാറുകള്‍ പരിശോധിക്കുകയും എഞ്ചിന്റെ കുഴപ്പങ്ങള്‍ എത്രത്തോളമെന്ന് വിലയിരുത്തുകയും ചെയ്യും. ക്ലെയിമുകള്‍ വേഗത്തില്‍ ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ക്ക് ഇത് സഹായമാകുമെന്നും കമ്പനി വ്യക്തമാക്കുന്നു.

Content Highlights; mercedes introduce special services for flood affected models, special service for flood affected benz cars, mercedes india flood affected car service

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram