ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ 100000 കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. പുണെയിലെ ചാകന്‍ നിര്‍മാണ കേന്ദ്രത്തില്‍ ഇ-ക്ലാസ് സെഡാന്‍ നിര്‍മിച്ചു കൊണ്ടാണ് ബെന്‍സ് ഈ നേട്ടം കൈവരിച്ചത്.
മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ റോളണ്ട് ഫോള്‍ഗര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പീയുഷ് അറോറ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പുറത്തിറക്കിയത്.
1995-ലാണ് ബെന്‍സ് ഇ-ക്ലാസ് ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങിയത്. ന്യൂജെന്‍ മോഡലുകളായ സിഎല്‍എ, ജിഎല്‍എ, സി ക്ലാസ്, എസ് ക്ലാസ്, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍എസ്, മേബാക്ക് എസ് 650 തുടങ്ങി ഒന്‍പതോളം മോഡലുകളാണ് നിലവില്‍ ബെന്‍സ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.
Content Highlights; Mercedes clocks production of 1 lakh cars in India
Share this Article
Related Topics