രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുകിയുടെ വില്പനയില്‍ ഒക്ടോബര്‍ മാസം മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 1.53 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ മാസം കമ്പനി വിറ്റത്. മുന്‍ വര്‍ഷം വിറ്റ 1.46 ലക്ഷത്തെക്കാള്‍ 4.5 ശതമാനമാണ് വളര്‍ച്ച. സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് 25.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്.
ഉത്സവകാല വില്പനയും ഓഫറുകളുമാണ് ഉയര്‍ന്ന വളര്‍ച്ച കൈവരിക്കാന്‍ കമ്പനിക്ക് സഹായമായത്. മുന്‍ മാസങ്ങളില്‍ ഡിമാന്‍ഡ് കുറവായതിനാല്‍ വില്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ആഭ്യന്തര വില്പനയിലും 4.5 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചു. ആഭ്യന്തര വിപണിയില്‍ ആകെ 1.44 ലക്ഷം യൂണിറ്റുകളാണ് മാരുതി വിറ്റത്.
മാരുതി നിരയിലെ ആകെ കാര്‍ വില്പന 4.4 ശതമാനം ഉയര്‍ന്ന് 1.06 ലക്ഷം യൂണിറ്റായി. കമ്പനിയുടെ മൊത്തം വില്പനയില്‍ 49 ശതമാനവും കോംപാക്ട് വിഭാഗത്തിന്റെ സംഭാവനയാണ്. ഒക്ടോബറില്‍ 15.9 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ കൈവരിച്ചത്.
Content Highlights; maruti suzuki october sales up by 4.5 percentage to 1.53 lakh units
Share this Article
Related Topics