ഇന്ത്യയില്‍ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വാഹന വില്‍പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മാരുതി സുസുക്കി. അഞ്ച് ലക്ഷം യൂണിറ്റ് സിഎന്‍ജി വാഹനങ്ങളാണ് ഇതിനോടകം മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചത്. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, വാഗണ്‍ആര്‍, സെലേരിയോ, ഡിസയര്‍, ഇക്കോ, സൂപ്പര്‍ കാരി എന്നീ ഏഴ് മോഡലുകളാണ് മാരുതി നിരയില്‍ സിഎന്‍ജി ഓപ്ഷനിലുള്ളത്.
2010-ലാണ് ഫാക്ടറി ഫിറ്റഡായി ഒരു സിഎന്‍ജി മോഡല്‍ മാരുതി ആദ്യമായി പുറത്തിറക്കുന്നത്. സിഎന്‍ജി നിരയിലെ ഏഴ് മോഡലുകളില്‍ വാഗണ്‍ആര്‍ സിഎന്‍ജിക്കാണ് ഏറ്റവും കൂടുതല്‍ വില്‍പനയുള്ളത്. വായു മലിനീകരണം വളരെ ഉയര്‍ന്ന തോതിലുള്ള ഡല്‍ഹി എന്‍സിആര്‍ പരിധിയിലും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഓഡീഷ, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ചില സിറ്റികളിലുമാണ് മാരുതിയുടെ സിഎന്‍ജി വാഹനങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുള്ളത്. നിലവില്‍ രാജ്യത്തെ 150-ലേറെ സിറ്റികളില്‍ സിഎന്‍ജി വാഹനങ്ങള്‍ മാരുതി വിറ്റഴിക്കുന്നുണ്ട്.
Content Highlights; Maruti Suzuki CNG Vehicles Cross 5 Lakh Sales Mark In India
Share this Article
Related Topics