ടാക്സി സര്‍വീസ് മേഖലയില്‍ സി.എന്‍.ജി. മോഡലുകളുമായി മാരുതി സുസുക്കി. ജനപ്രിയ മോഡലുകളായ ആള്‍ട്ടോ, സെലേറിയോ, ഡിസയര്‍ എന്നിവയുടെ സി.എന്‍.ജി. മോഡലുകളാണ് മാരുതി സുസുക്കി റീജണല്‍ മാനേജര്‍ പീറ്റര്‍ ഐപ്പ് കേരള വിപണിയില്‍ അവതരിപ്പിച്ചത്.
പരിസ്ഥിതി സൗഹാര്‍ദത്തോടെ ടാക്സി ഓപ്പറേറ്റര്‍മാരുടെ ഇന്ധന ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള ചുവടുവയ്പാണിതെന്നും പീറ്റര്‍ ഐപ്പ് പറഞ്ഞു. ഇന്ധന വില ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ നിരത്തില്‍ സിഎന്‍ജി ഓട്ടോകള്‍ സജീവമാണ്.
ടൂര്‍ എച്ച് 1, എച്ച് 2, എച്ച് 3 സീരീസില്‍ അവതരിപ്പിച്ചിരിക്കുന്ന സി.എന്‍.ജി. മോഡലുകളായ ആള്‍ട്ടോയ്ക്ക് 4.56 ലക്ഷം രൂപ, സെലേറിയോയ്ക്ക് 5.48 ലക്ഷം രൂപ, ഡിസയറിന് 6.97 ലക്ഷം രൂപ എന്നിങ്ങനെയാണ് ഓണ്‍ റോഡ് വില.
പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ടാക്സി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അനില്‍ കുമാര്‍, മാരുതി സുസുക്കി ഇന്‍സ്റ്റിറ്റിയൂഷണല്‍ സെയില്‍സ് സോണല്‍ മാനേജര്‍ മുഹമ്മദ് റിയാസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ ടെറിട്ടറി സെയില്‍സ് മാനേജര്‍ അവി കത്തൂറിയ, ടെറിട്ടറി സെയില്‍സ് മാനേജര്‍ എസ്. കിഷോര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് മാര്‍ക്കറ്റിങ് മേധാവി സാബു രാമന്‍ എന്നിവര്‍ പ്രസംഗിച്ചു.
Content Highlights: Maruti Introduce Three CNG Cars In Cochin
Share this Article
Related Topics