കിലോമീറ്ററിന് ചെലവ് 50 പൈസ; മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ കേരളത്തിലെത്തി


2 min read
Read later
Print
Share

ട്രിയോയ്ക്ക് ഒറ്റചാര്‍ജില്‍ 130 കിലോമീറ്ററും ട്രിയോ യാരിക്ക് 85 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കും

ഹീന്ദ്രയുടെ ഇലക്ട്രിക് ത്രീവീലര്‍ ട്രിയോ കേരളത്തില്‍ വില്‍പ്പനയ്ക്കെത്തി. ട്രിയോ, ട്രിയോ യാരി എന്നീ മോഡലുകള്‍ ട്രിയോ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്സ്ഷോറൂം വില. ലിഥിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് ത്രീവീലറാണ് ട്രിയോ. ബാറ്ററിയില്‍ സംഭരിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറാണ് ട്രിയോയ്ക്ക് ചലനമേകുന്നത്.

ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇലക്ട്രിക് റിക്ഷയാണ് ട്രിയോ യാരി. 1.96 കിലോവാട്ട്-19 എന്‍എം ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്ന വാഹനത്തിന് ഒറ്റ ചാര്‍ജിങ്ങില്‍ 85 കിലോമീറ്റര്‍ വരെ ഓടാനാവും. മണിക്കൂറില്‍ 24.5 കിലോമീറ്ററാണ് പരമാവധി വേഗം. 3.69 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ രണ്ടര മണിക്കൂര്‍ മതി.

ശേഷി കൂടിയ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുമാണ് ട്രിയോ ഓട്ടോറിക്ഷയ്ക്ക്. ഡ്രൈവര്‍ അടക്കം നാല്‌ പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. 5.4 കിലോവാട്ട് - 30 എന്‍എം ശേഷിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗമെടുക്കാനാവും. 7.37 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ചാര്‍ജ് ചെയ്യാന്‍ വേണ്ടത് മൂന്ന് മണിക്കൂറും 50 മിനിറ്റുമാണ്. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. കിലോമീറ്ററിന് വെറും 50 പൈസ ചെലവില്‍ ട്രിയോയില്‍ യാത്ര ചെയ്യാം. പരിപാലനച്ചെലവ് കിലോമീറ്ററിന് 10 പൈസ മാത്രം.

ഹാര്‍ഡ് ടോപ്പ്, സോഫ്ട് ടോപ്പ് വകഭേദങ്ങള്‍ രണ്ടു മോഡലുകള്‍ക്കുമുണ്ട്. ഇന്ത്യയില്‍ ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിച്ചുള്ള ആദ്യ മുച്ചക്രവാഹനമാണ് ട്രിയോ എന്ന് മഹീന്ദ്ര ഇലക്ട്രിക്കിന്റെ സിഇഒ മഹേഷ് ബാബു പറഞ്ഞു. സാധാരണ മുച്ചക്ര വാഹനങ്ങളെ അപേക്ഷിച്ച പരിപാലനച്ചെലവും യാത്രാചെലവും കുറവുള്ള ട്രിയോ, ഉടമകള്‍ക്ക് മെച്ചപ്പെട്ട വരുമാനം നേടിക്കൊടുക്കും. മഹീന്ദ്രയുടെ വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ മികച്ച വില്‍പ്പനാനന്തര സേവനം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും- മഹേഷ് ബാബു പറഞ്ഞു.

Content Highlights; Mahindra Treo, Treo Yari, Mahindra Electric Three Wheeler

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാര്‍ഡുണ്ടോ... ബസില്‍ ടിക്കറ്റെടുക്കാം

Nov 20, 2019


mathrubhumi

1 min

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി ഇനി അഞ്ചുവര്‍ഷം; പുതുക്കുന്നതിനും പുതിയ നിയമം

Sep 8, 2019


mathrubhumi

1 min

ബി.എം.ടി.സി. വൈദ്യുതബസ് ഓടാന്‍ വൈകും; കേന്ദ്ര സബ്സിഡി നഷ്ടപ്പെട്ടേക്കും

Feb 13, 2019