മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നു വര്‍ഷത്തിനുള്ളില്‍ നാല് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനുമായി കമ്പനി 800 കോടി രൂപ നിക്ഷേപിക്കും.
ഒരു വര്‍ഷം 60,000-70,000 യൂണിറ്റ് വാഹനങ്ങള്‍ ഉത്പാദിപ്പിക്കാനാകുന്ന രീതിയില്‍ പ്ലാന്റുകളുടെ ശേഷി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇപ്പോള്‍ 5,000 യൂണിറ്റുകളാണ് ഉത്പാദിപ്പിക്കാനാകുന്നത്.
ടാക്സി ആവശ്യങ്ങള്‍ക്കായി അഞ്ഞൂറോളം ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ചെറു എസ്.യു.വി. കെയുവി 100 മോഡലിന്റെ ഇലക്ട്രിക് പതിപ്പും കമ്പനി അവതരിപ്പിച്ചിരുന്നു.