ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡും ഒന്നിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഇലക്ട്രിക് വാഹന നിര്‍മാണം, വിതരണം, കണക്റ്റട് വെഹിക്കിള്‍സ് തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചു നീങ്ങാനാണ് ഇരുകമ്പനികളുടെയും ധാരണ. കൂട്ടുകെട്ടിലൂടെ ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന ഫോര്‍ഡിന്റെ വലിയ വിപണി ശൃംഖലയും ഇന്ത്യയില്‍ മഹീന്ദ്രയ്ക്കുള്ള മികച്ച അടിത്തറയും പ്രയോചനപ്പെടുത്തി മുന്നേറാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. നിലവില്‍ ഇന്ത്യയില്‍ മഹീന്ദ്രയ്ക്ക് മാത്രമാണ് സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളുള്ളത്. E-സുപ്രോ, E-വെരിറ്റോ, E2O തുടങ്ങിയ വാഹനങ്ങള്‍ ഇലക്ട്രിക് ഗണത്തില്‍ മഹീന്ദ്ര നിരത്തിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തിലാണ് ഇരുകമ്പനികളുടെയും സഖ്യം എന്നത് പ്രാധാന്യം വര്‍ധിപ്പിക്കുന്നു..
മൂന്നു വര്‍ഷക്കാലത്തെക്കാണ് ഇരുവരും ഒന്നിച്ചു നീങ്ങാന്‍ തീരുമാനമെടുത്തിരിക്കുന്നത്. കാലാവധി അവസാനിച്ച ശേഷം ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്ത ശേഷം സഖ്യം വീണ്ടും തുടരും. ഇന്ത്യന്‍ വിപണിയോട് കമ്പനി ഏറെ കടപ്പെട്ടിരിക്കുന്നു, മഹീന്ദ്രയ്ക്കൊപ്പമുള്ള യാത്ര മികച്ച നിലവാരമുള്ള വാഹനങ്ങള്‍ ഇങ്ങോട്ടെത്തിക്കുന്നതിനും മികച്ച സര്‍വ്വീസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സഹായകരമാകുമെന്ന് ഫോര്‍ഡ് ഗ്ലോബല്‍ മാര്‍ക്കറ്റ് പ്രസിഡന്റ് ജിം ഫാര്‍ലി പറഞ്ഞു. മാറുന്ന കാലത്ത് പുതിയ മാര്‍ക്കറ്റ് ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് നീങ്ങേണ്ടത് വളരെ അത്യാവശ്യമാണ്. ഫോര്‍ഡുമായി മുമ്പുണ്ടായിരുന്ന കൂട്ടുകെട്ട് പുതിയ സഖ്യത്തിന് മികച്ച അടിത്തറ നല്‍കും, പുതിയ കൂട്ടുകെട്ട് ഇരുകൂട്ടര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയങ്ക വ്യക്തമാക്കി
Share this Article
Related Topics