കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ നിര്‍മിത സെല്‍റ്റോസ് എസ്.യു.വിയുടെ കയറ്റുമതി ആരംഭിച്ചു. ചെന്നൈ തുറമുഖത്തുനിന്ന് 471 യൂണിറ്റ് സെല്‍റ്റോസ് കയറ്റി അയച്ചാണ് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കിയ തുടങ്ങിയത്. സൗത്ത് അമേരിക്കിയിലേക്കുള്ളവയാണ് ഇവ. മിഡില്‍ ഈസ്റ്റ്, സൗത്ത് എഷ്യന്‍ രാജ്യങ്ങളിലേക്കും സെല്‍റ്റോസ് കയറ്റുമതി ചെയ്യാന്‍ കിയ ലക്ഷ്യമിടുന്നുണ്ട്.
സെല്‍റ്റോസ് എസ്.യു.വിയുമായി ഈ വര്‍ഷം ആഗസ്തിലാണ് കിയ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. ഇതിനോടകം അന്‍പതിനായിരത്തിലേറെ ബുക്കിങ്ങും സെല്‍റ്റോസിന് ലഭിച്ചിട്ടുണ്ട്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വേരിയന്റുകള്‍ സെല്‍റ്റോസിനുണ്ട്. 115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 140 എച്ച്പി പവറും 242 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സെല്‍റ്റോസിനുള്ളത്. 9.69 മുതലാണ് ഇന്ത്യയില്‍ സെല്‍റ്റോസിന്റെ വില.
Content Highlights; made in india kia seltos suv exports commence